Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫാത്തിമ സന ഷെയ്ഖിനോട് മുസ്‌ലീം പേര് മാറ്റണമെന്ന് സൈബര്‍ ആങ്ങളമാര്‍

ഫാത്തിമ സന ഷെയ്ഖിനോട് മുസ്‌ലീം പേര് മാറ്റണമെന്ന് മതമൗലിക വാദികള്‍

ഫാത്തിമ സന ഷെയ്ഖിനോട് മുസ്‌ലീം പേര് മാറ്റണമെന്ന് സൈബര്‍ ആങ്ങളമാര്‍
, ബുധന്‍, 8 നവം‌ബര്‍ 2017 (14:22 IST)
ദംഗല്‍ എന്ന ചിത്രത്തിലൂടെ ആരാധരുടെ മനസില്‍ ഇടം‌ പിടിച്ച താരമാണ് ഫാത്തിമ സന ഷെയ്ഖ്. ചിത്രത്തിലെ അഭിനയത്തില്‍ താരത്തെ അഭിനന്ദിച്ച് പലരും രംഗത്ത് വന്നിരുന്നു. എന്നാല്‍ അതേ ആരാധകര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങളുടെ പേരില്‍ സനയെ കൂട്ടത്തോടെ ആക്രമിച്ചിരിക്കുകയാണ്.
 
നേരത്തെ ബിക്കിനിയില്‍ നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത സനയ്‌ക്കെതിരെയും സൈബര്‍വാദികള്‍ രംഗത്തെത്തിയിരുന്നു. റംസാന്‍ മാസത്തില്‍ ഇത്തരത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഇസ്‌ലാം മതത്തിന് ചേര്‍ന്നതല്ലെന്നായിരുന്നു മതമൗലികവാദികളുടെ വാദം.
 
എന്നാല്‍ ഇത്തരം വിവാദങ്ങളോടും പ്രതികരിക്കാന്‍ താരം തയ്യാറായിരുന്നില്ല. ഇത്തവണയും വസ്ത്രധാരണത്തിന്റെ പേരില്‍ സദാചാര വാദികളുടെ ആക്രമണത്തിന് ഇരയായിരിക്കുകയാണ് ഫാത്തിമ സന ഷെയ്ഖ്. ചുവന്ന സാരിയുടുത്ത് നില്‍ക്കുന്ന ഫാത്തിമയുടെ ഫോട്ടോയായിരുന്നു സൈബര്‍വാദികളെ ചൊടിപ്പിച്ചത്.  
 
ഇത്തരത്തിലുള്ള വസ്ത്രം ധരിച്ച് നില്‍ക്കുന്ന നിങ്ങള്‍ നിങ്ങളുടെ മുസ്‌ലീം പേര് കൂടി മാറ്റണമെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ചിലര്‍ ആവശ്യപ്പെടുന്നത്. ഒരു പോണ്‍സ്റ്റാര്‍ ആകാനുള്ള എല്ലാ സാധ്യതയും താങ്കളില്‍ കാണുന്നുണ്ടെന്നും ചിലര്‍ പ്രതികരിച്ചു. എന്നാല്‍ ചിലര്‍ അതിനെ അനുകൂലിച്ചും രംഗത്ത് വന്നിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്നേഹമുള്ള പശു ; ട്രെയിലർ കാണാം