Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാഹുബലി 2; കട്ടപ്പ തന്നെ പിന്നേം പ്രശ്നം, രാജമൗലിക്കെതിരെ കേസ്

പ്രശ്നം ഗുരുതരം; ബാഹുബലി രണ്ടാംഭാഗത്തിലെ ആ രംഗം നീക്കം ചെ‌യ്യും?

ബാഹുബലി 2; കട്ടപ്പ തന്നെ പിന്നേം പ്രശ്നം, രാജമൗലിക്കെതിരെ കേസ്
ഹൈദരാബാദ് , വ്യാഴം, 4 മെയ് 2017 (07:54 IST)
തീയേറ്ററുകളിൽ തകർത്തോടുന്ന ബാഹുബലി രണ്ടാംഭാഗം വിവാദത്തിലേക്ക്. സംവിധായകൻ എസ് എസ് രാജമൗലിക്കെതിരെ കേസ്. സിനിമയിൽ തങ്ങളുടെ ജാതിയെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് കടിക സമദായാംഗങ്ങളുടെ സംഘടനയായ തെലങ്കാനയിലെ അരേക്കടിക പോരാട്ട സമിതിയാണ് രാജമൗലിക്കെതിരെ കേസ് നൽകിയിരിക്കുന്നത്. 
 
സിനിമയില്‍ തങ്ങളുടെ ജാതിയെ അധിക്ഷേപിക്കുന്ന സംഭാഷണമുണ്ടെന്ന് ഇവർ ആരോപിക്കുന്നു. സത്യരാജ് അവതരിപ്പിച്ച കട്ടപ്പ കടിക ചീകട്ടി എന്ന് പറയുന്ന സീനാണ് ഈ സമുദായക്കാരെ പ്രകോപിപ്പിച്ചത്. ഈ ഡയലോഗ് തങ്ങളുടെ ജാതിയെ അധിക്ഷേപിക്കുന്നതാണെന്ന് അവര്‍ പരാതിയിൽ പറയുന്നു. സെന്‍സര്‍ ബോര്‍ഡ് അടിയന്തിരമായി ഈ രംഗങ്ങള്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്യണമെന്നും പരാതിയിൽ പറയുന്നു.
 
സിനിമയില്‍ കാണിക്കുന്നപോലെ ഞങ്ങള്‍ മനുഷ്യത്വമില്ലാത്തവരോ സാമൂഹ്യവിരുദ്ധരോ ഒന്നുമല്ല. സിനിമകളില്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നത് കാരണം ഞങ്ങളുടെ കുട്ടികള്‍ക്ക് സാമൂഹികമായ ഭ്രഷ്ട് അനുഭവിക്കേണ്ടിവരെ വരുന്നുവെന്നും ഇവർ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഭിനയിച്ചില്ലെങ്കിലും മമ്മൂട്ടി കൂടെനില്‍ക്കും, ജോര്‍ജ്ജുകുട്ടിയോട് ചോദിച്ചാലറിയാം!