ബാഹുബലി 2 വന്നു, എന്നിട്ടും ഗ്രേറ്റ് ഫാദറിനെ പൊട്ടിക്കാൻ സാധിച്ചില്ല!
ഗ്രേറ്റ് ഫാദറിനെ തകർക്കാനായില്ല? കളിയിൽ ഡേവിഡ് നൈനാന് മുന്നിൽ എത്തിയില്ല!
എസ് എസ് രാജമൗലിയുടെ കരിയർ ബെസ്റ്റാണ് ബാഹുബലി. ബാഹുബലി രണ്ടാംഭാഗത്തിന്റെ പുറത്തുവന്ന കളക്ഷൻ റിപ്പോർട്ടുകളും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. 108 കോടിയാണ് ബാഹുബലി 2 ആകെ കളക്റ്റ് ചെയ്തത്. മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി 6500 സ്‌ക്രീനുകളിലെത്തിയ ചിത്രം ആദ്യദിനം വാരിക്കൂട്ടിയത് 108 കോടി രൂപയാണ്. ബോക്സ് ഓഫീസ് ചരിത്രത്തിൽ തന്നെ ഇത് റെക്കൊർഡാണ്.
ബാഹുബലി 2 റിലീസാകുമ്പോള്‍ മലയാളത്തിന്‍റെ അഭിമാനചിത്രമായ ദി ഗ്രേറ്റ്ഫാദറിന് എന്തുസംഭവിക്കും എന്നത്. എന്നാല്‍ ആ ആശങ്ക അസ്ഥാനത്തായി എന്ന് തെളിയിക്കുകയാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യൻ സിനിമ മേഖലയിൽ ചരിത്രം സൃഷ്ഠിച്ച ബാഹുബലി 2വിന് മലയാളത്തിലെ മെഗാതാരത്തെ പൊട്ടിക്കാൻ സാധിച്ചില്ല എന്നാണ് ഔദ്യോഗികമല്ലാത്ത റിപ്പോർട്ടുകൾ.
4.31 കോടിയാണ് ഗ്രേറ്റ് ഫാദർ ആദ്യ ദിനം തീയേറ്ററുകളിൽ നിന്നും വാരിക്കൂട്ടിയത്. എന്നാൽ, ബാഹുബലി 2വിന് 4 കോടിയാണ് നേടാൻ ആയതെന്നാണ് അനൗദ്യോഗികമായ റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇന്ത്യയിൽ ഒട്ടാകെ കളക്ഷൻ റെക്കോർഡുകൾ പൊട്ടിക്കുന്ന ബാഹുബലി മലയാളത്തിലേയും കളക്ഷൻ തകർക്കുമെന്ന് തന്നെയാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.
ബാഹുബലി 2 ഹിന്ദി പതിപ്പ് 35 കോടിയാണ് വാരിക്കൂട്ടിയത്. ആന്ധ്രയില്‍ നിന്നും തെലങ്കാനയില്‍ നിന്നും 45 കോടിയും തമിഴ്നാട്ടിൽ നിന്ന് 14 കോടിയും കർണാടകയിൽ നിന്ന് 10 കോടിയും ചിത്രം വാരിക്കൂട്ടി. കേരളത്തിൽ ആദ്യദിന കലക്ഷന്‍ നാല് കോടിയാണെന്നാണ് റിപ്പോര്‍ട്ട്. റിലീസ് മുന്നോടിയായി ഇന്ത്യ, നോർത്ത് അമേരിക്ക, യുകെ, യുഎഇ, ആസ്ട്രേലിയ എന്നിവിടങ്ങളിലായി നടത്തിയ പ്രീമിയർ ഷോകളിൽ 50 കോടി കലക്ട് ചെയ്തെന്ന് അനൗദ്യോഗിക റിപ്പോർട്ട് ഉണ്ട്.