ബാഹുബലിയോട് വിട പറഞ്ഞ് രാജമൗലി!
അനുഷ്ക ഉണ്ട്, പ്രഭാസില്ല; ബാഹുബലിയോട് വിട പറഞ്ഞ് രാജമൗലി
ഇന്ത്യയിലെ സകല റെക്കോർഡുകളും തകർത്ത് ബാഹുബലി 2 മുന്നേറുമ്പോൾ അഞ്ചു വർഷം നീണ്ട യാത്രയും കാത്തിരിപ്പും അവസാനിപ്പിക്കുന്നുവെന്ന് സംവിധായകൻ എസ് എസ് രാജമൗലി. രണ്ടാം ഭാഗം റിലീസ് ചെയ്ത ശേഷവും ചിത്രത്തിന്റെ പ്രചരണത്തിനായി രാജ്മൗലി ലോകത്തിന്റെ പല ഭാഗങ്ങളിലും സന്ദർശിച്ചിരുന്നു.
ലണ്ടനില്‍ നടന്ന അവസാനത്തെ പ്രമോഷന്‍ പരിപാടിയിലും പങ്കെടുത്ത ശേഷമാണ് ബാഹുബലിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിച്ചതായി രാജ്മൗലി പ്രഖ്യാപിച്ചത്. അഞ്ചു വർഷം ഒരു സിനിമക്കായി കഷ്ടപ്പെടുക എന്നത് ചില്ലറ കാര്യമല്ല.
ചിത്രം യഥാര്‍ഥ്യമാക്കുന്നതില്‍ തനിക്കൊപ്പം സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് ഫെസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് ബാഹുബലി അവസാനിച്ചതായി രാജമൗലി പ്രഖ്യാപിച്ചത്. രാജമൗലിയോടൊപ്പം അനുഷ്കയും മറ്റ് അണിയറ പ്രവർത്തകരും ഉണ്ട്.