ഭാമ തെലുങ്കിലേക്ക്; പ്രതിഫലം ഉയരുന്നു
, തിങ്കള്‍, 5 ഒക്‌ടോബര്‍ 2009 (16:13 IST)
ഭാമ തെലുങ്ക് സിനിമയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ്. ഇപ്പോള്‍ ഹൈദരാബാദില്‍ ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചു വരുന്ന ഭാമ ഒട്ടേറെ തെലുങ്ക് സംവിധായകര്‍ക്ക് കഥ കേള്‍ക്കാന്‍ സമയം നല്‍കിയിട്ടുണ്ട്. തെലുങ്കില്‍ മികച്ച പ്രതിഫലം വാങ്ങുന്ന ഭാമ മലയാളത്തിലും പ്രതിഫലം ഉയര്‍ത്താനൊരുങ്ങുകയാണെന്ന് സൂചനയുണ്ട്.ദീപ്തിലക്ഷ്മി നാരായണ്‍ സംവിധാനം ചെയ്യുന്ന ‘മഞ്ചിവാഡു’ എന്ന തെലുങ്ക് ചിത്രത്തിലാണ് ഇപ്പോള്‍ ഭാമ അഭിനയിക്കുന്നത്. യുവനടന്‍ ധനീഷാണ് ഈ സിനിമയില്‍ ഭാമയുടെ നായകന്‍. തുടര്‍ച്ചയായി നാലു സിനിമകള്‍ ഹിറ്റാക്കിയ ധനീഷിന്‍റെ സിനിമ എന്ന നിലയില്‍ തെലുങ്ക് പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് മഞ്ചിവാഡു.ശങ്കരാഭരണം എന്ന എക്കാലത്തെയും വലിയ മെഗാഹിറ്റ് ചിത്രത്തിന്‍റെ സംവിധായകന്‍ കെ വിശ്വനാഥ് മഞ്ചിവാഡുവില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൂപ്പര്‍ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ക്യാമറാമാന്‍ മലയാളിയായ വേണുഗോപാലനാണ്.ഭാമ ഉള്‍പ്പെടുന്ന അഞ്ച് ഗാനങ്ങളാണ് മഞ്ചിവാഡുവിലുള്ളത്. ഗാനരംഗങ്ങളില്‍ ഭാമ കുറച്ച് ഗ്ലാമറസായി അഭിനയിക്കുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ രണ്ടു ഗാനരംഗങ്ങള്‍ വിദേശരാജ്യങ്ങളിലാണ് ചിത്രീകരിക്കുന്നത്. മലയാളത്തില്‍ യുവനടന്‍മാരുടെ ചിത്രങ്ങളില്‍ അഭിനയിച്ചുവരുന്ന ഭാമ ഇനി സൂപ്പര്‍താര ചിത്രങ്ങള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുക എന്നും അറിയുന്നു.
Follow Webdunia malayalam