Webdunia - Bharat's app for daily news and videos

Install App

മഞ്ജു വാര്യരുടെ ഏറെ നാളത്തെ ആഗ്രഹം സഫലമായി, മഞ്ജുവും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചു!

ഒടുവില്‍ മഞ്ജുവും മമ്മൂട്ടിയും ഒന്നിച്ചു!

Webdunia
ചൊവ്വ, 26 സെപ്‌റ്റംബര്‍ 2017 (08:04 IST)
മലയാള സിനിമയിലെ എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. മലയാളത്തിന്റെ അഭിമാന നടന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. മഞ്ജു - മോഹന്‍ലാല്‍ ജോഡികള്‍ ഒന്നിച്ച നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍, ഒരിക്കല്‍ പോലും മഞ്ജുവും മമ്മൂട്ടിയും ഒന്നിച്ചിട്ടില്ല. 
 
അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക എന്നത് ഏറെ കാലമായിട്ടുള്ള ആഗ്രഹമാണെന്ന് മഞ്ജു വ്യക്തമാക്കിയിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടിയോടോപ്പം ഒരുമിക്കാന്‍ മഞ്ജുവിനു കഴിഞ്ഞു. എന്നാല്‍, അത് സിനിമയില്‍ അല്ലെന്ന് മാത്രം.
 
മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ കാത്തിരുന്ന താരത്തിന് ഒരു വേദിയില്‍ ഒരുമിച്ച് നില്‍ക്കാന്‍ അവസരം ലഭിച്ചത് അപ്രതീക്ഷിതമായാണ്. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. 
 
കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ നവരാത്രി ആഘോഷ പരിപാടികളുടെ ഭാഗമായാണ് മമ്മൂട്ടിയും മഞ്ജു വാര്യരും ഒരുമിച്ചെത്തിയത്. മമ്മൂട്ടിയേയും മഞ്ജുവിനേയും കൂടാതെ തെന്നിന്ത്യന്‍ താരങ്ങളായ കാര്‍ത്തി, വിക്രം പ്രഭു, പ്രഭു, നാഗാര്‍ജ്ജുന, കരീന കപൂര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. 
 
ഇരുവരും ഇതുവരെ ഒരുമിച്ച് സിനിമ ചെയ്യാത്തതിന് പിന്നില്‍ പല കാരണങ്ങളുമുണ്ടെന്നാണ് പാപ്പരാസികള്‍ കണ്ടെത്തിയിട്ടുള്ളത്. ഏതായാലും മഞ്ജുവിന്റെ ആഗ്രഹം സാധ്യമാകുമോ എന്ന ആകാംഷയിലാണ് ആരാധകര്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments