Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുന്നോളം ഓര്‍മകളുമായി ഞാന്‍ വയനാട് വിടുന്നു, വയനാടിനു ലാല്‍‌സലാം: വൈറലാകുന്ന പോസ്റ്റ്

‘അവസാ‍ന യാത്രക്കാരനേയും ലക്ഷ്യസ്ഥാനത്തെത്തിച്ചു, ഇനി ചുരമിറങ്ങണം’ - വൈറലാകുന്ന പോസ്റ്റ്

കുന്നോളം ഓര്‍മകളുമായി ഞാന്‍ വയനാട് വിടുന്നു, വയനാടിനു ലാല്‍‌സലാം: വൈറലാകുന്ന പോസ്റ്റ്
, തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (14:53 IST)
കെ എസ് ആര്‍ ടി സിയില്‍ നിന്നും പിരിയുന്ന കണ്ടക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. അജീഷ് ചക്കിട്ടപ്പാറയെന്ന വ്യക്തിയുടെ പോസ്റ്റാണ് വൈറലാകുന്നത്. നിലവിലെ പോസ്റ്റില്‍ നിന്നും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റായി നിയമനം ലഭിച്ച കാര്യവും അജീഷ് വ്യക്തമാക്കുന്നു. 
 
നാലു വര്‍ഷമായി വയനാട്ടിലെ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്ത അജീഷ് തന്റെ അനുഭവങ്ങളും കുറിക്കുന്നുണ്ട്. ഈ നാലു വര്‍ഷത്തിനിടയില്‍ ഓടിത്തീര്‍ത്ത കണക്കുകള്‍ തന്നെ അത്ഭുതപ്പെടുത്തുന്നതായി അജീഷ് തന്നെ പറയുന്നു.
 
വൈറലാകുന്ന അജീഷിന്റെ പോസ്റ്റ്: 
 
അവസാന യാത്രക്കാരനെയും ലക്ഷ്യസ്ഥാനത്ത് എത്തിച്ച് കഴിഞ്ഞു. കെ.എസ്.ആർ.ടി.സിയിലെ അവസാന പ്രവൃത്തി ദിവസമായിരുന്നു എനിക്കിന്ന് . ഓഫീസ് നടപടികൾ പൂർത്തിയാക്കി നാളെ ചുരമിറങ്ങും. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റായി തിരുവനന്തപുരത്താണ് പുതിയ നിയമനം.
 
നാല് വർഷത്തോളമായി കൽപ്പറ്റയിലെത്തിയിട്ട് . ഇന്ന് വരെ ഓടിത്തീർത്തത് ഒരു ലക്ഷത്തിലേറെ കിലോ മീറ്റർ, മൂന്ന് ലക്ഷത്തോളം യാത്രക്കാർ! കണക്കുകൾ എന്നെ അത്ഭുതപ്പെടുത്തുകയാണ് . സർവീസ് പോയതിലേറെയും വയനാട്ടിലെ ഗ്രാമങ്ങളിലേക്കായിരുന്നു. ചൂരൽമലയും സേട്ടുക്കുന്നും ദാസനക്കരയും കോട്ടത്തറയുമെല്ലാം സൗഹൃദങ്ങൾ നിറഞ്ഞ ഇടമായി.
 
തികച്ചും അപരിചിതമായ സ്ഥലമായിരുന്നു വരുമ്പോൾ എനിക്ക് വയനാട് . എന്നാൽ ഒരുപാട് നല്ല സൗഹൃദങ്ങളും, കുന്നോളം ഓർമകളുമായാണ് ഞാൻ വയനാട് വിടുന്നത് . എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർക്ക് നന്ദി... സഖാക്കൾക്ക് നന്ദി... വയനാടിന് ലാൽസലാം...

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘പ്രതിയുടെ വാക്കുകേട്ട് ചുമ്മാ എടുത്തുചാടരുത്’ - പൊലീസിനോട് കോടതി