മഞ്ജു വാര്യര്‍ ചിത്രത്തിന് നല്‍കാന്‍ പൃഥ്വിരാജിന് ഡേറ്റില്ല, പകരക്കാരന്‍ ടോവിനോ!

Webdunia
ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (17:09 IST)
മഞ്ജു വാര്യര്‍ നായികയാകുന്ന സിനിമയില്‍ അഭിനയിക്കാന്‍ പൃഥ്വിരാജിന് ഡേറ്റില്ല. അതോടെ സംവിധായകന്‍ പകരക്കാരനെ കണ്ടെത്തി. അത് മറ്റാരുമല്ല, യുവതാരം ടോവിനോ തോമസ്!
 
കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’യില്‍ അഭിനയിക്കാന്‍ പൃഥ്വിക്ക് ഡേറ്റ് ഇല്ലാതെ വന്നപ്പോഴാണ് പകരക്കാരനായി ടോവിനോ എത്തിയത്. ചിത്രത്തില്‍ കാമിയോ റോളാണ് ടോവിനോയ്ക്ക്.
 
അതിഥിവേഷമാണെങ്കിലും കഥയില്‍ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ടോവിനോ അവതരിപ്പിക്കുന്നത്. മുരളി ഗോപി, അനൂപ് മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാനവേഷങ്ങളില്‍ എത്തുന്നു.
 
കൊല്‍ക്കത്തയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. നവംബറില്‍ അവസാനഘട്ട ഷൂട്ടിംഗ് ആരംഭിക്കുന്ന ‘ആമി’ ക്രിസ്മസിന് പ്രദര്‍ശനത്തിനെത്തും. മാധവിക്കുട്ടി - കമലാദാസ് - കമല സുരയ്യ എന്നിങ്ങനെ മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരിയുടെ വിവിധ കാലഘട്ടങ്ങളിലുള്ള ജീവിതമാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കണം; പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

അടുത്ത ലേഖനം
Show comments