Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ജു വീണ്ടും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; അണിയറയിൽ നിർണായക നീക്കങ്ങൾ

രാമലീലയ്ക്ക് മുന്നിൽ സുജാത കിതയ്ക്കുന്നു; മഞ്ജു മുഖ്യമന്ത്രിയെ കണ്ടു

മഞ്ജു വീണ്ടും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; അണിയറയിൽ നിർണായക നീക്കങ്ങൾ
, ബുധന്‍, 11 ഒക്‌ടോബര്‍ 2017 (08:37 IST)
ദിലീപ് ചിത്രമായ രാമലീലയ്ക്ക് മുന്നിൽ കിതയ്ക്കുകയാണ് മഞ്ജു വാര്യരുടെ ഉദാഹരണം സുജാത. ഇരു ചിത്രവും ഒരുമിച്ചാണ് പ്രദർശനത്തിനെത്തിയത്. കോടികൾ സ്വന്തമാക്കി രാമലീല ജൈത്രയാത്ര തുടരുകയാണ്. എന്നാൽ, മഞ്ജുവിന്റെ സുജാതയ്ക്ക് കളക്ഷൻ കുറവാണ്.  
 
നിലവില്‍ സിനിമയ്ക്ക് കൂടുതല്‍ പ്രേക്ഷകരെ കിട്ടുന്നതിനും അതിന്റെ കാലിക പ്രസക്തി ബന്ധപ്പെട്ടവരെ ബോധിപ്പിക്കുന്നതിനും മഞ്ജുതന്നെ നേരിട്ട് കളത്തിലിറങ്ങിയിരിക്കുകയാണ്‍. ചിത്രത്തിന്റെ കാലിക പ്രസക്തിയെ കുറിച്ച് ബോധിപ്പിക്കുന്നതിനായി മഞ്ജു മുഖ്യമന്ത്രി പിണറായി വിജയനെയും വിദ്യാഭ്യാസ മന്ത്രിയെയും കണ്ടു. കാര്യങ്ങള്‍ വിശദീകരിച്ചു. 
 
സിനിമയുടെ അണിയറ പ്രവര്‍ത്തകരും മഞ്ജുവിനൊപ്പമുണ്ടായിരുന്നു. സാമൂഹിക പ്രസക്തിയുള്ള സിനിമയാണിതെന്ന് മഞ്ജു മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കി. നികുതി ഇളവ് നല്‍കണമെന്ന് മഞ്ജുവാര്യര്‍ ആവശ്യപ്പെട്ടെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ഉദാഹരണം സുജാത കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് മഞ്ജുവാര്യര്‍ ആവശ്യപ്പെട്ടു. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രചോദനമാകുന്നതാണ് സിനിമയെന്ന് മഞ്ജു വിശദീകരിച്ചു. മഞ്ജുവിന്റെ ഈ കൂടിക്കാഴ്ച സിനിമയ്ക്ക് ഗുണം ചെയ്യുമോ എന്നറിയാനുള്ള ആകാംഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കമല്‍ഹാസന്‍ സിനിമാജീവിതം അവസാനിപ്പിക്കുന്നു!