മഞ്ജുവിനെ കാണാന്‍ ദിലീപ് ലൊക്കേഷനിലെത്തി, കട്ട കലിപ്പില്‍ മഞ്ജുവിന്റെ മാതാപിതാക്കള്‍! - ബിജു മേനോന്‍ ദിലീപിനോട് പറഞ്ഞത്
മഞ്ജുവിനെ കാണാന്‍ വന്ന ദിലീപിനോട് ബിജു മേനോന്‍ പറഞ്ഞത്...
ദിലീപ് - മഞ്ജു വാര്യര്‍ ജോഡിയുടെ പ്രണയകഥ സിനിമ മേഖലയിലുള്ളവര്‍ക്കെല്ലാം അറിയാവുന്നതാണ്. പ്രണയ കഥ നല്ല ‘ഫോമില്‍’ പോകുന്ന സമയത്താണ് ‘കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്’ എന്ന സിനിമ മലപ്പുറത്ത് ചിത്രീകരിക്കുന്നത്. ജയറാം, ബിജു മേനോന്‍, മഞ്ജു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
ദിലീപ് ചിത്രത്തിലില്ല. ഒരു ദിവസം അപ്രതീക്ഷിതമായി ദിലീപ് ലൊക്കേഷനിലേക്കെത്തി. മഞ്ജുവിനെ കാണുക എന്നത് തന്നെയായിരുന്നു ദിലീപിന്റെ ഉദ്ദേശം. എന്നാല്‍, ദിലീപിന്റെ വരവ് മഞ്ജുവിന്റെ മാതാപിതാക്കള്‍ക്ക് ഇഷ്ടമായില്ല. അവര്‍ ജയറാമിനോട് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.
ദിലീപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ പിന്നെന്തിനാ വന്നത്? അയാളെ ഉടന്‍ തന്നെ പറഞ്ഞ് വിടണം. എന്നൊക്കെ പറഞ്ഞ് മഞ്ജുവിന്റെ അച്ഛന്‍ ലൊക്കെഷനില്‍ ‘കലിപ്പ് സീന്‍’ ഉണ്ടാക്കി. ഇതൊക്കെ കണ്ട് നിന്ന ബിജു മേനോന്‍ ‘നീ വന്നത് അയാള്‍ക്കിഷ്ടമായിട്ടില്ല, അയാള്‍ ഭയങ്കര പ്രശ്നത്തിലാണ്’ എന്ന് പറഞ്ഞു. എന്നാല്‍, ഞാന്‍ പോകില്ലെന്ന് പറഞ്ഞ് ദിലീപ് അന്ന് ബിജു മേനോന്റെ റൂമില്‍ തങ്ങുകയായിരുന്നുവത്രേ.