Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി വേണ്ടെന്നുവച്ച അവസരങ്ങള്‍ മോഹന്‍ലാലും സുരേഷ്ഗോപിയും ഉപയോഗിച്ചു!

Mammootty
, തിങ്കള്‍, 12 ജൂണ്‍ 2017 (12:39 IST)
മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ്ഗോപിയും - മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍. ഇപ്പോള്‍ സിനിമ ചെയ്യാത്തതുകൊണ്ട് സുരേഷ്ഗോപി മാത്രം ആ ഗ്രൂപ്പില്‍ നിന്ന് മാറിനടക്കുന്നു. എന്നാല്‍ ലേലം 2 വരുന്നതോടെ സിനിമയില്‍ സുരേഷ്ഗോപി വീണ്ടും സജീവമാകുമെന്ന് പ്രതീക്ഷിക്കാം.
 
മോഹന്‍ലാലും സുരേഷ്ഗോപിയും സൂപ്പര്‍സ്റ്റാറുകളായത് മമ്മൂട്ടി വേണ്ടെന്നുവച്ച സിനിമകളിലൂടെയാണെന്ന് എത്രപേര്‍ക്ക് അറിയാം? അറിയില്ലെങ്കില്‍, അതാണ് കൌതുകകരമായ വസ്തുത. 
 
മോഹന്‍ലാലിനെ സൂപ്പര്‍താരമാക്കിയ ‘രാജാവിന്‍റെ മകന്‍’ യഥാര്‍ത്ഥത്തില്‍ മമ്മൂട്ടിയെ മനസില്‍ കണ്ട് എഴുതിയതാണ്. എന്നാല്‍ തമ്പി കണ്ണന്താനത്തിന് നല്‍കാന്‍ അന്ന് ഡേറ്റ് മമ്മൂട്ടിക്ക് ഇല്ലായിരുന്നു. മമ്മൂട്ടി നോ പറഞ്ഞതോടെ സ്വാഭാവികമായും തമ്പി മോഹന്‍ലാലിനെ സമീപിച്ചു - രാജാവിന്‍റെ മകന്‍ പിറന്നു.
 
മമ്മൂട്ടിയെ നായകനാക്കി ചെയ്യാന്‍ ഷാജി കൈലാസും രണ്‍ജി പണിക്കരും ആലോചിച്ച ചിത്രമാണ് ഏകലവ്യന്‍. ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ആ സിനിമയോടും മമ്മൂട്ടി വിമുഖത കാണിച്ചു. അങ്ങനെയാണ് സുരേഷ്ഗോപി ഏകലവ്യനിലെ മാധവനാകുന്നതും സൂപ്പര്‍സ്റ്റാറാകുന്നതും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീ കണ്ടോടാ, ഈ സിനിമ ഞാന്‍ മറ്റവനെ കൊണ്ട് ചെയ്യിക്കും, അതോടെ നിന്റെ അവസാനമാണ്; മമ്മൂട്ടിയോട് സംവിധായകന്‍ - ഞെട്ടിത്തരിച്ച് സിനിമലോകം !