Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ ഡേറ്റ് വേണോ? പോയിട്ട് 2019ല്‍ വരൂ... !

മമ്മൂട്ടിയുടെ ഡേറ്റ് വേണോ? പോയിട്ട് 2019ല്‍ വരൂ... !
, ചൊവ്വ, 13 ജൂണ്‍ 2017 (12:48 IST)
മമ്മൂട്ടിയെ നായകനാക്കി സിനിമയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2019 വരെ കാത്തിരിക്കണം. മെഗാസ്റ്റാറിന് 2019 വരെ ഡേറ്റില്ല. തുടര്‍ച്ചയായി 10 സിനിമകള്‍ക്കാണ് മമ്മൂട്ടി ഡേറ്റ് നല്‍കിയിരിക്കുന്നത്.
 
ഈ 10 സിനിമകള്‍ക്ക് 2018 ഡിസംബര്‍ വരെയാണ് മമ്മൂട്ടി ഡേറ്റ് നല്‍കിയിരിക്കുന്നത്. ഇക്കൂട്ടത്തില്‍ പ്രിയദര്‍ശന്‍ ചിത്രവും ഉണ്ട്. പുലിമുരുകനും രാംലീലയ്ക്കും ശേഷം ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിക്കുന്ന ചിത്രവും ഉണ്ട്. ഇത് രാജ 2 ആയിരിക്കുമോ എന്ന തീരുമാനിച്ചിട്ടില്ല.
 
വൈശാഖ്, സിദ്ദിക്ക്, ലാല്‍ ജോസ്, ഷാജി കൈലാസ് തുടങ്ങിയ വമ്പന്‍‌മാര്‍ക്ക് മമ്മൂട്ടി ഡേറ്റ് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവാഗതനായ ശരത്തിനും മമ്മൂട്ടി ഡേറ്റ് നല്‍കി. ഹാപ്പി വെഡ്ഡിംഗ് ചെയ്ത ഒമറിനുമുണ്ട് മമ്മൂട്ടിയുടെ വിലപിടിച്ച ദിവസങ്ങള്‍. സേതുവിന്‍റെ കോഴി തങ്കച്ചനും ഈ വര്‍ഷം തന്നെ ആരംഭിക്കും.
 
മമ്മൂട്ടിക്ക് ഇത്തവണ ഓണച്ചിത്രം ശ്യാംധറിന്‍റെ വകയാണ്. അതിന് ശേഷം പൂജയ്ക്ക് അജയ് വാസുദേവ് - ഉദയ്കൃഷ്ണ ടീമിന്‍റെ മാസ്റ്റര്‍‌പീസ് പുറത്തിറങ്ങും. വരലക്ഷ്മി അതില്‍ നായികയാവും.
 
ഷാംദത്തിന്‍റെ സ്ട്രീറ്റ് ലൈറ്റ്സ് ധൃതഗതിയില്‍ ഷൂട്ടിംഗ് പൂര്‍ത്തിയായി വരുന്നു. പേരന്‍‌പ് എന്ന തമിഴ് ചിത്രവും മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാനിയയുടെ അടിവസ്ത്രം കാണുന്ന ചിത്രം, രാം ഗോപാല്‍ വര്‍മ കുഴപ്പത്തില്‍ ‍!