Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ പുത്തന്‍ പണം തട്ടിക്കൂട്ടിയതല്ല!

പെട്ടെന്ന് തട്ടിക്കൂട്ടിയ കഥയല്ല, ‘പുത്തന്‍‌പണം’ മമ്മൂട്ടിയുടെ പ്രവചനം!

മമ്മൂട്ടിയുടെ പുത്തന്‍ പണം തട്ടിക്കൂട്ടിയതല്ല!
, ചൊവ്വ, 22 നവം‌ബര്‍ 2016 (15:02 IST)
അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ മമ്മൂട്ടിയുടെ പുതിയ സിനിമയുടെ പേര് പുറത്തുവന്നു: ‘പുത്തന്‍‌പണം - ദി ന്യൂ ഇന്ത്യന്‍‌ റുപ്പി’.
 
രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഈ മാസം 25ന് കൊച്ചിയില്‍ ആരംഭിക്കുകയാണ്. ഗോവ, ചെന്നൈ, കാസര്‍കോട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും. ഇനിയ ആണ് നായിക.
 
നോട്ട് അസാധുവാക്കിയതിന് ശേഷം പെട്ടെന്ന് തട്ടിക്കൂട്ടിയ കഥയാണോ ഇതെന്ന് ആര്‍ക്കും സംശയം തോന്നാം. എന്നാല്‍ തന്‍റെ മമ്മൂട്ടിച്ചിത്രത്തിനായി രഞ്ജിത് കുറച്ചുനാളായി എഴുതിവന്ന തിരക്കഥയാണിത്. നോട്ട് അസാധുവാക്കിയതിന് ശേഷമാണ് പേര് നിശ്ചയിച്ചത് എന്നുമാത്രം.
 
കള്ളപ്പണത്തിന്‍റെയും കള്ളക്കച്ചവടത്തിന്‍റെയും കഥയായിരിക്കും പുത്തന്‍ പണം പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ കഥയില്‍ പറയുന്ന കാര്യങ്ങളൊക്കെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് വിവരം. അത്തരത്തില്‍, പ്രവചന സ്വഭാവമുള്ള ഒരു മമ്മൂട്ടിച്ചിത്രമായിരിക്കും ഇത്.
 
സിദ്ദിക്ക്, സായികുമാര്‍, സുരാജ്, മാമുക്കോയ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓം‌പ്രകാശ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയുടെ സംഗീതം ഷഹബാസ് അമന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കട്ടപ്പനയിലെ ഋത്വിക് റോഷനെ' കാണാൻ ഒറിജിനൽ ഋത്വിക് റോഷൻ കൊച്ചിയിൽ?!