പുത്തൻപണത്തിന് നാലു ദിവസം വേണ്ടി വന്നു, നിവിൻ രണ്ടു ദിവസം കൊണ്ട് നേടി!
മമ്മൂട്ടിയെ പിന്നിലാക്കി നിവിൻ!
ഇത്തവണത്തെ വിഷു മെഗാസ്റ്റാർ മമ്മൂട്ടി കൊണ്ടുപോയെന്ന് നിശംസ്സയം പറയാം. ഹനീഫ് അദേനി സംവിധാനം ചെയ്ത ഗ്രേറ്റ് ഫാദർ കുതിപ്പു തുടരുകയാണ്. 50 കോടി ക്ലബിൽ പടം ഇടംപിടിച്ചു കഴിഞ്ഞു. വിഷുവിന് മുന്നോടിയായി ഇറങ്ങിയ പുത്തൻപണത്തിനും ആരാധകരുടെ പ്രതീക്ഷ ഏറെയായിരുന്നു. എന്നാൽ, കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ ആരാധകരുടെ ആവേശം മങ്ങുകയാണ്.
പുത്തന്‍ പണം റിലീസ് ചെയ്ത് രണ്ട് ദിവസം കഴിഞ്ഞാണ് നിവിന്‍ പോളിയുടെ സഖാവ് തിയേറ്ററിലെത്തിയത്. കളക്ഷന്റെ കാര്യത്തിൽ മമ്മൂട്ടിയുടെ പുത്തന്‍ പണത്തെ സഖാവ് പിന്നിലാക്കിയിരിക്കുകയാണ്. രണ്ട് ദിവസത്തെ പ്രദര്‍ശനത്തിലൂടെ തന്നെ സഖാവ് നാല് കോടിയ്ക്ക് മേലെ കലക്ഷന്‍ നേടി. അതേസമയം മമ്മൂട്ടിയുടെ പുത്തന്‍ പണത്തിന് നാലരക്കോടി നേടാന്‍ നാല് ദിവസം വേണ്ടി വന്നു.
സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത സഖാവ് ആദ്യ ദിവസം തന്നെ ചിത്രം 2.75 കോടി രൂപ കലക്ഷന്‍ നേടി. രണ്ടാം ദിവസം സഖാവ് നേടിയത് 2.15 കോടി രൂപയാണ്. അതോടെ രണ്ട് ദിവസത്തെ പ്രദര്‍ശനത്തിലൂടെ കേരളത്തില്‍ നിന്ന് മാത്രം സഖാവ് നേടിയത് 4.90 കോടി രൂപയാണ്.