Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ ഇനി ചാനലുകള്‍ക്ക് കിട്ടില്ല!

Webdunia
ബുധന്‍, 26 ജൂലൈ 2017 (16:01 IST)
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായത് മലയാള സിനിമയെത്തന്നെ സ്തംഭിപ്പിച്ചിരിക്കുകയാണ്. ഈ കേസില്‍ മാധ്യമങ്ങള്‍ നടത്തിയ ഇടപെടലുകള്‍ നിര്‍ണായകമായതായാണ് താരപ്രമുഖരുടെ അഭിപ്രായം.
 
ചാനലുകള്‍ നടത്തുന്ന രാത്രിചര്‍ച്ചകള്‍ സിനിമാപ്രവര്‍ത്തകരെപ്പറ്റി മോശം ഇമേജ് സൃഷ്ടിക്കാന്‍ കാരണമായതായി സിനിമാതാരങ്ങള്‍ കരുതുന്നു. ദിലീപ് കേസുമായി ബന്ധപ്പെട്ട് ചാനലുകള്‍ സിനിമാമേഖലയ്ക്കുണ്ടാക്കിയ നാണക്കേടിന് പ്രതികാരം തീര്‍ക്കാന്‍ തന്നെയാണ് താരങ്ങള്‍ ഒരുങ്ങുന്നത്.
 
ഇനി ചാനലുകളുമായി പ്രമുഖ താരങ്ങള്‍ ആരും തന്നെ സഹകരിക്കേണ്ടെന്ന് ഒരു അപ്രഖ്യാപിത നിലപാട് താരങ്ങള്‍ എടുത്തതായാണ് വിവരം. ഓണക്കാലത്ത് ഈ നിലപാട് കര്‍ക്കശമാക്കാന്‍ തന്നെ തീരുമാനിച്ചിട്ടുണ്ട്.
 
മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ള താരങ്ങളൊന്നും ഈ ഓണക്കാലത്ത് ചാനല്‍ ചര്‍ച്ചകളിലോ അഭിമുഖങ്ങളിലോ മറ്റ് പരിപാടികളിലോ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളെക്കൊണ്ട് റേറ്റിംഗ് കൂട്ടിയെടുക്കുന്ന ചാനലുകളുടെ തന്ത്രങ്ങള്‍ക്ക് ഇനി നിന്നുകൊടുക്കേണ്ടെന്ന നിലപാട് താരങ്ങള്‍ സ്വീകരിച്ചത് ആര്‍ക്കാണ് കൂടുതല്‍ നഷ്ടമുണ്ടാക്കുക എന്ന് കാത്തിരുന്ന് കാണാം.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാറിൽ എംഡിഎംഎ, എക്സൈസിനെ തടയാൻ പിറ്റ്ബുൾ നായയും, ബിഗ്ബോസ് താരം പരീക്കുട്ടി അറസ്റ്റിൽ

സന്ദീപ് വിട്ടത് നന്നായി, വെറും അഹങ്കാരി മാത്രമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി

സന്ദീപ് ആദ്യം സമീപിച്ചത് സിപിഎമ്മിനെ; തീവ്ര വലതുപക്ഷ നിലപാടുകളില്‍ മാപ്പ് പറയാതെ സ്വീകരിക്കാന്‍ പറ്റില്ലെന്ന് പാര്‍ട്ടി നേതൃത്വം

ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടും; സന്ദീപ് വാരിയര്‍ വന്നതിനു പിന്നാലെ യുഡിഎഫില്‍ ഭിന്നത

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

അടുത്ത ലേഖനം
Show comments