Webdunia - Bharat's app for daily news and videos

Install App

മരിക്കുന്നതിനു മുന്‍പ് മണിയുടെ പാഡിയില്‍ പോയിരുന്നു? ‘ഇക്കാര്യത്തില്‍ മറയ്ക്കാനൊന്നുമില്ല‘ - അഞ്ജു പറയുന്നു

മരിക്കുന്നതിന്റെ തലേദിവസം മണിയുടെ പാഡിയില്‍ പോയിരുന്നു? - അഞ്ജു വെളിപ്പെടുത്തുന്നു

Webdunia
ചൊവ്വ, 26 സെപ്‌റ്റംബര്‍ 2017 (10:39 IST)
മലയാളത്തിന്റെ പ്രിയനടന്‍ കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത ഇതുവരെ അവസാനിച്ചിട്ടില്ല. മണിയുടെ മരണശേഷം പലതരത്തിലുമുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. നിരവധി പ്രമുഖരുടെ പേരുകള്‍ വരെ വലിച്ചിഴയ്ക്കപ്പെട്ടു. അക്കൂട്ടത്തില്‍ നടി അഞ്ജു അരവിന്ദിന്റേയും പേരുണ്ടായിരുന്നു. ഇപ്പോഴിതാ, വിവാദങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി.
 
‘അന്ന് പാഡിയില്‍ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന നടി ഞാനല്ല. മണിച്ചേട്ടനുമായി എനിക്ക് അടുത്ത ബന്ധമാണുള്ളത്. കൊച്ചിയില്‍ സ്വന്തമായി ഒരു ഫ് ളാറ്റ് വാങ്ങിയപ്പോള്‍ എന്നെ സഹായിച്ചത് അദ്ദേഹമാണ്. സിനിമയില്‍ അവസരം കുറഞ്ഞതോടെ ലോണ്‍ അടയ്ക്കാന്‍ ബുദ്ധിമുട്ടായി. ഈ കാര്യങ്ങളെല്ലാം ഞാന്‍ മണിച്ചേട്ടനോട് പറഞ്ഞിരുന്നു.’ - നടി പറയുന്നു.
 
‘എന്റെ വിഷമങ്ങള്‍ മനസ്സിലാക്കിയ അദ്ദേഹം ചില ഷോകളില്‍ എനിക്ക് അവസരം നല്കി. ഇക്കാര്യത്തില്‍ മറയ്ക്കാനൊന്നുമില്ല. ഞങ്ങള്‍ ഒന്നിച്ചാണ് അക്ഷരമെന്ന ചിത്രത്തിലൂടെ അഭിനയലോകത്തെത്തുന്നത്. അതുകൊണ്ടാകാം വിവാദങ്ങളില്‍ എന്റെ പേരു വലിച്ചിഴയ്ക്കപ്പെട്ടത്. അദ്ദേഹത്തിനു അസുഖമുണ്ടായിരുന്ന കാര്യം അറിയില്ലായിരുന്നുവെന്നും അഞ്ജു പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

പാകിസ്ഥാൻ സിവിലിയൻ വിമാനങ്ങൾ മറയാക്കി, ഭട്ടിൻഡ വിമാനത്താവളം ലക്ഷ്യം വെച്ചു, വെടിവെച്ചിട്ടത് തുർക്കി ഡ്രോൺ

ഷഹബാസിന്റെ കൊലപാതകം: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്എസ്എല്‍സി ഫലം പരീക്ഷാ ബോര്‍ഡ് തടഞ്ഞു

Dance of the Hillary: വാട്ട്‌സാപ്പും ഫെയ്‌സ്ബുക്കും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ വേണം,ഇന്ത്യക്കാരെ ലക്ഷ്യമിട്ട് പാകിസ്ഥാന്റെ സൈബര്‍ ആക്രമണം

അടുത്ത ലേഖനം
Show comments