ബുദ്ധിയുള്ള സ്ത്രീയാണ് ഗൌതമിയെന്ന് കമല്‍ ഹാസന്റെ മകള്‍
ഗൌതമിയെ പോരാളിയെന്ന് വിളിക്കണം, വിവരമുണ്ട്: അക്ഷര ഹാസന്‍
നടി ഗൌതമിയെ പ്രശംസിച്ച് കമല്‍ ഹാസന്റെ മകളും നടിയുമായ അക്ഷര ഹാസന്‍. ഗൌതമി ബുദ്ധിമതിയായ സ്ത്രീയാണെന്നും അവരെ പോരാളിയെന്നുമാണ് വിളിക്കേണ്ടതെന്നും അക്ഷര അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. കമല്‍ ഹാസനും ഗൌതമിയും വേര്‍പിരിഞ്ഞ് മാസങ്ങള്‍ കഴിയുന്നതിനിടയിലാണ് അക്ഷര ഇങ്ങനെ പറയുന്നതെന്നതും ശ്രദ്ദേയമാണ്.
ക്യാന്‍സറിനോട് പൊരുതി ജീവിച്ചയാളാണ് അവര്‍. മറ്റാരും അവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. നല്ല വിവരമുള്ളയാളാണ് അവര്‍. മകളെ ചേര്‍ത്ത് നിര്‍ത്തി ക്യാന്‍സറിനോട് പൊരുതിയ അവരുടെ ധീരതയ്ക്ക് മുന്നില്‍ ബിഗ് സല്യൂട്ട് എന്നാണ് അക്ഷര പറഞ്ഞത്.
കഴിഞ്ഞ നവംബറിലാണ് കമല്‍ ഹാസനും ഗൌതമിയും പിരിഞ്ഞത്. ഇതിനു ശേഷം ഗൌതമി സിനിമയില്‍ സജീവമായിരിക്കുകയാണ്.