Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴയും വെയിലുമേറ്റ് തളര്‍ന്ന എന്റെ സുന്ദരിയെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ താന്‍ മൂന്ന് വര്‍ഷം എടുത്തു, ഇപ്പോഴും ആ പ്രണയിനി എന്റെ കൂടെയുണ്ട്: ദുല്‍ഖര്‍

തന്റെ പ്രണയിനിയെ ഉയിര്‍ത്തേഴുന്നേല്‍പിച്ച് കൂടെ കൂട്ടിയെന്ന് ദുല്‍ഖര്‍ !

മഴയും വെയിലുമേറ്റ് തളര്‍ന്ന എന്റെ സുന്ദരിയെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ താന്‍ മൂന്ന് വര്‍ഷം എടുത്തു, ഇപ്പോഴും ആ പ്രണയിനി എന്റെ കൂടെയുണ്ട്: ദുല്‍ഖര്‍
, വ്യാഴം, 3 ഓഗസ്റ്റ് 2017 (12:35 IST)
വാഹനങ്ങളോട് എല്ലാവര്‍ക്കും പ്രിയമാണെങ്കിലും ആഗ്രഹിച്ച വാഹങ്ങള്‍ സ്വന്തമാക്കുന്നത് പലപ്പോഴും താരങ്ങളായിരിക്കും. കാത്തിരിപ്പിനൊടുവില്‍ തന്റെ ഇഷ്ട വാഹനം പിതാവിന്റെ ഇഷ്ട നമ്പറില്‍ നേടിയതിന്റെ സന്തോഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍. ഈ സന്തോഷം താരം ഫേസ്ബുക്കിലുടെ ആരാധകര്‍ക്ക് പങ്കുവെക്കുകയും ചെയ്തിരിക്കുകയാണ്.
 
എല്ലാവരും എന്റെ പഴയ W123 മെര്‍സിഡസ് കാറിന്റെ ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ പറയാറുണ്ടെങ്കിലും പലരും തെറ്റിദ്ധരിക്കുമെന്ന് കരുതി താന്‍ കാറിന്റെ ചിത്രങ്ങളൊന്നും പോസ്റ്റ് ചെയ്യാറില്ലെന്നാണ് ദുല്‍ഖര്‍ പറയുന്നത്. എന്നാല്‍ ഇത് താന്‍ സ്‌നേഹത്തോടെ എല്ലാവര്‍ക്കും വേണ്ടി പങ്കുവെക്കുകയാണെന്നും പറഞ്ഞാണ് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കാറിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
 
കാറുകളോട് പ്രിയമുള്ള ആളാണ് ദുല്‍ഖര്‍. എന്നാല്‍ കാറുകളുടെ ചിത്രങ്ങളൊന്നും താരം ആരാധകര്‍ക്കായി പങ്കുവെക്കാറില്ലെങ്കിലും കഴിഞ്ഞ ദിവസം തന്റെ പ്രിയപ്പെട്ട വാഹനം സ്വന്തമാക്കുകയും അതിന് പിതാവിന്റെ 369 എന്ന ഇഷ്ട നമ്പര്‍ കൊടുക്കയും ചെയ്തിരിക്കുകയാണ്.
 
തമിഴ്‌നാട്ടിലെ വാഹനങ്ങളുമായി അടുത്ത ബന്ധമുള്ള ഒരു കുടുംബത്തിലെ മുത്തച്ഛന്റെ കാലം മുതല്‍ ഉപയോഗിച്ച് പോന്നിരുന്ന വാഹനമാണിത്. 1980 കള്‍ മുതല്‍ അവര്‍ അത് ഉപയോഗിച്ചിരുന്നു. എന്നാല്‍ അത് പിന്നീട് അത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.
 
അവളെ താന്‍ കണ്ടെടുക്കുമ്പോള്‍ മഴയും വെയിലുമേറ്റ് തുരുമ്പ് വന്നും നാശമായ അവസ്ഥയിലായിരുന്നു. അടിവശം തകര്‍ന്ന് കാല് പുറത്ത് വരുന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ അവളെ മൂന്ന് വര്‍ഷം കൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുകയായിരുന്നുവെന്നും താരം പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്രേറ്റ്ഫാദറിലൂടെ കോടികള്‍ വാരിയ ഓഗസ്റ്റ് സിനിമാസ് മമ്മൂട്ടിയെ വിടുന്നില്ല, പൃഥ്വി പോയപ്പോള്‍ മമ്മൂട്ടിയും ഓഗസ്റ്റ് സിനിമാസും കൂടുതല്‍ അടുക്കുന്നു!