മാസ് ഹിറ്റ് ഗ്രേറ്റ്ഫാദര്; തകര്‍ത്തത് റെക്കോര്‍ഡുകള്‍ മാത്രമല്ല, ചില വിശ്വാസങ്ങള്‍ കൂടിയാണ്!

Webdunia
ബുധന്‍, 10 മെയ് 2017 (12:45 IST)
ഒരു തകര്‍പ്പന്‍ ഹിറ്റിന് എന്തൊക്കെ ചേരുവകള്‍ വേണം? അഞ്ചോളം സംഘട്ടന രംഗങ്ങള്‍, മൂന്ന് നൃത്തരംഗങ്ങള്‍, ഐറ്റം ഡാന്‍സ്, കാര്‍ ചേസ് എന്നൊക്കെ ചിന്തിക്കാം അല്ലേ? എന്നാല്‍ അത്തരം ചേരുവകളിലല്ല വിജയം മറഞ്ഞിരിക്കുന്നതെന്ന് തെളിയിച്ച സിനിമയായിരുന്നു ദി ഗ്രേറ്റ്ഫാദര്‍.
 
ഗ്രേറ്റ്ഫാദറില്‍ ആക്ഷന്‍ രംഗങ്ങള്‍ ഇല്ല എന്നല്ല, ഏറ്റവും ആവശ്യമായ രംഗങ്ങളില്‍, ഏറ്റവും മിതമായി. എന്നാല്‍ ഏവരെയും ത്രസിപ്പിക്കുന്ന രീതിയില്‍. കാര്‍ ചേസ് ഉണ്ട്, അത്യാവശ്യത്തിന് മാത്രം. നായകന്‍റെ വമ്പന്‍ നൃത്തരംഗങ്ങളൊന്നുമില്ല, നല്ല പാട്ടുകള്‍ ഉണ്ട്. അത്രമാത്രം.
 
മനസില്‍ തൊടുന്ന ഒരു കഥയായിരുന്നു ഗ്രേറ്റ്ഫാദറിന്‍റെ മുതല്‍ക്കൂട്ടും തുറുപ്പുചീട്ടും. മമ്മൂട്ടിയുടെ കണ്ണൊന്ന് കലങ്ങിയപ്പോള്‍ മലയാള പ്രേക്ഷകന്‍റെ നെഞ്ചകം നീറി. അതായിരുന്നു സംവിധായകന്‍ ഹനീഫ് അദേനി തൊട്ടറിഞ്ഞ പള്‍സ്.
 
പടം മലയാളത്തിലെ വമ്പന്‍ ഹിറ്റായി മാറിയപ്പോള്‍, ആ വിജയം എങ്ങനെ സംഭവിച്ചു എന്നത് പഠനവിഷയമാക്കുന്നവര്‍ അമ്പരന്നുപോകുന്നതും അവിടെയാണ്. ലോബജറ്റ് ചിത്രം പണക്കൊഴുപ്പുകൊണ്ടോ വി എഫ് എക്സ് മാജിക്കുകൊണ്ടോ അല്ല, നെഞ്ചില്‍ തൊട്ട കഥ പറഞ്ഞാണ് ചരിത്രം കുറിച്ചത്. ഗ്രേറ്റ്ഫാദറിന്‍റെ വിജയം കൂടുതല്‍ ഗ്രേറ്റ് ആയി തോന്നുന്നതും അതുകൊണ്ടുതന്നെ.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അവനെ ഞാന്‍ അവിശ്വസിക്കുന്നില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധിയെന്ന് കെ സുധാകരന്‍

പാക്കിസ്ഥാന്റെ വ്യോമാക്രമണത്തിന് തക്ക സമയത്ത് മറുപടി നല്‍കുമെന്ന് താലിബാന്‍

വടക്കു കിഴക്കന്‍ ഇന്ത്യയിലുള്ള ജൂതന്മാരെ ഇസ്രായേല്‍ കൊണ്ടുപോകുന്നു; പദ്ധതിക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി

കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

അടുത്ത ലേഖനം
Show comments