Webdunia - Bharat's app for daily news and videos

Install App

ഗ്രേറ്റ്ഫാദര്‍ ഒരു തുടക്കമായിരുന്നു, മമ്മൂട്ടിയുടെ കിടിലന്‍ നീക്കങ്ങള്‍ !

Webdunia
ബുധന്‍, 10 മെയ് 2017 (12:21 IST)
ഈ വര്‍ഷം മമൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷങ്ങളിലൊന്നാണ്. ദി ഗ്രേറ്റ്ഫാദര്‍ എന്ന മമ്മൂട്ടിച്ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ പല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ചാണ് പ്രയാണം നടത്തിയത്. ഇപ്പോഴും ചിത്രം പ്രമുഖ കേന്ദ്രങ്ങളില്‍ പ്രദര്‍ശനം തുടരുന്നു.
 
ജനുവിനായ കഥയും മികച്ച തിരക്കഥയും നല്ല മേക്കിംഗുമാണെങ്കില്‍ കുടുംബപ്രേക്ഷകര്‍ കൂട്ടത്തോടെ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തുമെന്നതിന് ഏറ്റവും പുതിയ ഉദാഹരണമായി ഗ്രേറ്റ്ഫാദര്‍. ചിത്രം കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്ത് 50 കോടി ക്ലബില്‍ എത്തിച്ചു.
 
ഈ മുന്നേറ്റത്തെ ആവേശത്തോടെയാണ് മമ്മൂട്ടി ക്യാമ്പ് കാണുന്നത്. ഈ വിജയത്തില്‍ നിന്ന് തുടക്കം കുറിച്ചുകൊണ്ട് പുതിയ വന്‍‌കരകള്‍ തേടുകയാണ് മഹാനടന്‍. ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘എഡ്ഡി’ ഗ്രേറ്റ്ഫാദറിന്‍റെ കരുത്തനായ പിന്‍‌ഗാമിയായാണ് ഏവരും കാണുന്നത്.
 
മലയാളത്തിന്‍റെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി എഡ്ഡി മാറുമെന്നാണ് സൂചന. ഈ സിനിമയില്‍ മമ്മൂട്ടിയുടെ സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളുണ്ട്. മാസ് ഡയലോഗുകളും നല്ല പാട്ടുകളും ആവേശമുണര്‍ത്തുന്ന നൃത്തരംഗങ്ങളുമുണ്ട്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണയുടെ തൂലികക്കരുത്തില്‍ ഒരു വമ്പന്‍ ഹിറ്റിന് സാധ്യത തെളിയുകയാണ്.
 
ഷാംദത്തിന്‍റെ സ്ട്രീറ്റ് ലൈറ്റ്, ശ്യാംധറിന്‍റെ ഫാമിലി ചിത്രം എന്നിവയും ഈ വര്‍ഷത്തെ വമ്പന്‍ ഹിറ്റ് പ്രതീക്ഷകളാണ്. പ്രിയദര്‍ശന്‍, സിദ്ദിക്ക്, രണ്‍ജി പണിക്കര്‍ തുടങ്ങിയ വമ്പന്‍ സംവിധായകരും മമ്മൂട്ടിയുടെ ഡേറ്റിനായി കാത്തിരിക്കുകയാണ്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽ കുളത്തിൽ 3 യുവതികൾ മുങ്ങിമരിച്ചു

സി.ബി.ഐ ചമഞ്ഞ് 3.15 കോടി തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 40 കാരൻ അറസ്റ്റിൽ

പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോയ KSRTC ബസ് തീപിടിച്ചു കത്തി നശിച്ചു

കൈക്കൂലി കേസിൽ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

അടുത്ത ലേഖനം
Show comments