മാസ്സായി മമ്മൂട്ടി! മാസ്റ്റര്‍പീസ് ഒരു കാമ്പസ് ബേസ്ഡ് ത്രില്ലര്‍!
എന്നും മാസ് പടങ്ങളോടാണിഷ്ടം, മാസ്റ്റര്‍പീസ് ഒരു കാമ്പസ് ബേസ്ഡ് ത്രില്ലര്‍: അജയ് വാസുദേവ് പറയുന്നു
മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. ചിത്രം നവംബറില്‍ തിയേറ്ററില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാമ്പസ് പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രം ത്രില്ലടിപ്പിക്കുമെന്ന് സംവിധായകന്‍ പറയുന്നു.
അജയ് വാസുദേവിന്റെ ആദ്യ ചിത്രമായ രാജരാജയുടെ തിരക്കഥയൊരുക്കിയ ഉദയ് കൃഷ്ണ തന്നെയാണ് മാസ്റ്റര്‍പീസിന്റേയും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. രണ്ടാമത്തെ പടത്തിലും അദ്ദേഹത്തോടൊപ്പം ഒന്നിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് അജയ് പറയുന്നു. ‘മാസ്സ് പടങ്ങൾ ആണ് എന്നും എനിക്ക് ഏറെയിഷ്ടമെന്ന് അജയ് അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
'ആറു ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിലുള്ളത്. ആറും വ്യത്യസ്ത രീതിയിൽ ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്. നാലു ഫൈറ്റ് മാസ്റ്റേഴ്സ് ആണ് ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്‘ - അജയ് പറയുന്നു. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.