Select Your Language

Notifications

webdunia
webdunia
webdunia
webdunia

മീനാക്ഷിയും ഒരു പെണ്ണാണ്, ഞാനിവള്‍ക്കൊപ്പം! - വൈറലാകുന്ന പോസ്റ്റ്

മീനാക്ഷിയ്ക്കൊപ്പം!

മീനാക്ഷിയും ഒരു പെണ്ണാണ്, ഞാനിവള്‍ക്കൊപ്പം! - വൈറലാകുന്ന പോസ്റ്റ്
, ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (08:51 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിനം‌പ്രതി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഉദ്വോഗജനകമാണ്. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ജനപ്രിയതാരം ദിലീപിനെ സിനിമാ മേഖലയില്‍ ഉള്ളവര്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗ് ആരംഭിച്ചത്. 
 
സൂപ്പര്‍ സംവിധായകരടക്കം ദിലീപിന്റെ സുഹൃത്തുക്കളും താരങ്ങളും ദിലീപിനെ കാണാനെത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ക്യാം‌പെയിന്‍ ആരംഭിച്ചത്. ഇപ്പോഴിതാ, സിനിമ രംഗത്തുനിന്നുമുള്ള കുട്ടിക്കല്‍ ജയചന്ദ്രന്‍ താന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയ്ക്കൊപ്പമാണെന്ന് വ്യക്തമാക്കിയിരിക്കുന്നു.
 
‘ഇത് മീനാക്ഷി ദിലീപ്. ഇതും ഒരു പെണ്ണാണ്. ഞാനിവള്‍ക്കൊപ്പം’ എന്ന് പറഞ്ഞാണ് കുട്ടിക്കല്‍ ജയചന്ദ്രന്‍ മീനാക്ഷിയ്ക്കൊപ്പമുള്ള ചിത്രം തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ജിമിക്കി കമ്മല്‍’ ഷെറില്‍ സിനിമയിലേക്കില്ല, ആരാധകര്‍ക്ക് നിരാശ