മോഹൻലാലിന്റെ ‘വില്ലൻ’ കണ്ട് ആവേശം കൂടി മൊബൈൽ ക്യാമറ ഓൺ ചെയ്തു; യുവാവിന് കിട്ടിയത് എട്ടിന്റെ പണി

മോഹൻലാലിന്റെ ‘വില്ലൻ’ മൊബൈലിൽ പകർത്തിയ ആരാധകൻ പിടിയിൽ‌

Webdunia
വെള്ളി, 27 ഒക്‌ടോബര്‍ 2017 (11:29 IST)
ഇന്ന് റിലീസായ മോഹന്‍ലാല്‍ ചിത്രം ‘വില്ലൻ’ മൊബൈൽ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവിന് കിട്ടിയത് മുട്ടന്‍പണി. സിനിമയിലെ സ്റ്റണ്ട് രംഗങ്ങൾ മൊബൈലിൽ പകർത്തുന്നതു കണ്ട വിതരണക്കാരുടെ പ്രതിനിധി പൊലീസി‍നെ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുകയും യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. 
 
മലയോരമേഖലയായ ചെമ്പന്തൊട്ടിയിലുള്ള മുപ്പത്തിമൂന്നുകാരനായ വർക്ക്ഷോപ്പ് ജീവനക്കാരനാണു പൊലീസ് പിടിയിലായത്. നാനൂറോളം സീറ്റുകളുള്ള തിയേറ്ററിലെ എല്ലാ ടിക്കറ്റുകളും ഫാൻസുകാർ മുൻകൂട്ടി വാങ്ങിയ ശേഷമായിരുന്നു പ്രദർശനമൊരുക്കിയത്. അതിനിടെയാണ് യുവാവ് സ്റ്റണ്ട് രംഗത്തിൽ ആവേശം മൂത്ത് അത് മൊബൈലിൽ പകർത്തിയത്. 
 
മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണനാണ് ‘വില്ലൻ’ സംവിധാനം ചെയ്തത്. ചെമ്പന്തൊട്ടിയിൽ നിന്നു പുലർച്ചെ പുറപ്പെട്ടായിരുന്നു ഈ യുവാവ് നഗരത്തിലെത്തിയത്. മോഹന്‍ലാലിനോടുള്ള ആരാധനയും ആവേശവും മൂത്താണ് ഇയാള്‍ ഇത്തരത്തില്‍ ചെയ്തതെന്നും, പടം ചോർത്താനോ വ്യാജപകർപ്പുണ്ടാക്കാനോ ഒന്നും യുവാവിനു ഉദ്ദേശമുണ്ടായിരുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട്ടെ ഡോക്ടറെ തെറ്റിദ്ധരിച്ച് തല്ലിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍

സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുന്നു; എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചിയില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; ഒരാള്‍ അറസ്റ്റില്‍

രാഹുലിനെ കൊണ്ടാവില്ല, ബിജെപിയെ നേരിടാൻ മമത ബാനർജി നേതൃപദവിയിൽ എത്തണമെന്ന് തൃണമൂൽ കോൺഗ്രസ്

ശബരിമല മഹോത്സവം: ഹോട്ടലുകളിലെ വില നിശ്ചയിച്ചു

അടുത്ത ലേഖനം
Show comments