രാമലീല പുതിയ പോസ്റ്റര്‍ ഇറങ്ങി; ആരാധകരും വിമര്‍ശകരും ഒരുപോലെ ഞെട്ടി! - ഇതെന്ത് മറിമായം?
പൊലീസുകാര്‍ കാവല്‍ നില്‍ക്കേ അവന്‍ ബലിയിട്ടു? - രാമലീലയുടെ പുതിയ പോസ്റ്ററില്‍ പറയുന്നത്?
നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം രാമലീലയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീപ് നായകനാകുന്ന ചിത്രം 28നാണ് റിലീസ് ചെയ്യുക. ഇന്നലെ വൈകിട്ടിറങ്ങിയ പുതിയ പോസ്റ്റര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരും വിമര്‍ശകരും. നായകൻ ദിലീപ് ബലി കർമ്മം നിർവഹിക്കുന്ന ചിത്രങ്ങളാണ് പോസ്റ്ററിൽ ഉള്ളത്.
പുതിയ പോസ്റ്റര്‍ കണ്ട് ആരാധകരും വിമര്‍ശകരും ഒരുപോലെ ഞെട്ടാന്‍ കാരണമുണ്ട്. ദിലീപിന്റെ ജീവിതത്തിൽ രണ്ടു ആഴ്ചയ്ക്കു മുൻപ് നടന്ന ഒരു സംഭവമാണ് ബലി കര്‍മ്മം നിര്‍വഹിച്ചത്. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് രണ്ട് ആഴ്ച മുന്‍പ് അച്ഛന്റെ ശ്രാദ്ധ കര്‍മ്മത്തില്‍ പങ്കെടുത്തിരുന്നു. ഇതിനായി കോടതി രണ്ട് മണിക്കൂര്‍ അനുവദിക്കുകയായിരുന്നു. ബലികർമ്മത്തിന്റെ ചിത്രങ്ങളും വാർത്തകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നു.
ദിലീപിന്റെ അറസ്റ്റിനു ശേഷമിറങ്ങിയ ടീസറിലും ഓഡിയോയിലും ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥകള്‍ വ്യക്തമായി കാണിക്കുന്നുണ്ടെന്നാണ് ഉയര്‍ന്നു വരുന്ന ആരോപണം. ഇതെങ്ങനെ സാധ്യമാകുമെന്നാണ് ആരാധകര്‍ തന്നെ ചോദിക്കുന്നത്. ഏതായാലും സെപ്തംബര്‍ 28 ദിലീപിന് നിര്‍ണായകമായ ദിവസം തന്നെ.
മോഹന്‍ലാല്‍ നായകനായ ഹിറ്റ് ചിത്രം പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല. ലയണിന് ശേഷം ദിലീപ് രാഷ്ട്രീയ കുപ്പായമണിയുന്ന ചിത്രം. രാമനുണ്ണിയെന്ന ശക്തനായ രാഷ്ട്രീയ നേതാവായാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. രാമനുണ്ണിയുടെ രാഷ്ട്രീയ പ്രവര്‍ത്തനവും കുടുംബജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം.
സച്ചിയുടെ തിരക്കഥയില്‍ റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാൽ സംഗീതവും നിര്‍വ്വഹിക്കുന്നു. സിദ്ദീഖ്, മുകേഷ്, കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, സുരേഷ് കൃഷ്ണ, ശ്രീജിത്ത് രവി, അനില്‍ മുരളി എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.