ലാലിനെക്കുറിച്ച് ഇനി അങ്ങനെ പറഞ്ഞാല്‍ അവരെ ഞാന്‍ തല്ലും; ശ്രീനിവാസന്‍ പറയുന്നു
മോഹന്‍ലാലിനെക്കുറിച്ച് അങ്ങനെയാരെങ്കിലും പറഞ്ഞാല്‍ ഞാന്‍ അവരെ തല്ലുമെന്ന് ശ്രീനിവാസന്‍
വടക്കു നോക്കി യന്ത്രം എന്ന ചിത്രത്തിനു ശേഷം ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ചിന്തവിഷ്ടയായ ശ്യാമള. ആ സിനിമയില്‍ ശ്യാമളയായി ആരെയാണ് കാസ്റ്റ് ചെയ്യേണ്ടതെന്ന ആശയക്കുഴപ്പത്തിലായിരുന്നു ശ്രീനിവാസന്‍. പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട് എന്നിങ്ങനെയുള്ളവരോടെല്ലാം ശ്രീനിവാസന്‍ ആ കഥ ചര്‍ച്ച ചെയ്തെങ്കിലും ശ്യാമളയായി ആരെ കാസറ്റ് ചെയ്യണം എന്ന കാര്യത്തില്‍ മാത്രം ഉത്തരം കിട്ടിയില്ലെന്നാണ് ശ്രീനി പറയുന്നത്.
അതിനുശേഷം ഒരു ദിവസം മോഹന്‍ലാലിനെ കണ്ടവേളയില്‍ തന്റെ പുതിയ ചിത്രത്തെപ്പറ്റി മോഹന്‍ലാലിനോടു ചര്‍ച്ച ചെയ്തു. ശ്യാമളയായി ആരെയാണ് കാസ്റ്റ് ചെയ്യേണ്ടതെന്ന സംശയത്തിലാണ് താനെന്നും ശ്രീനീവാസന്‍ പറഞ്ഞു. ഇതു കേട്ട ഉടന്‍ തന്നെ തമ്പി കണ്ണന്താനത്തിന്റെ ചിത്രമായ നാടോടിയില്‍ തന്റെ കൂടെ അഭിനയിച്ചു ഒരു തമിഴ് താരമുണ്ട്. സംഗീതയെന്നാണ് അവരുടെ പേര്. അവരെ ഈ ചിത്രത്തിലെ നായികയാക്കിക്കോളൂ എന്നാണ് ലാല്‍ പറഞ്ഞതെന്ന് ശ്രീനി പറയുന്നു.
ആ ഒരു സംഭവത്തിനു മുമ്പു വരെ താന്‍ ഓര്‍ത്തിരുന്നതു കലാബോധം ഇല്ലാത്ത ഒരു നടനാണ് മോഹന്‍ലാലെന്നാണ്. പക്ഷേ സംഗീതയെ നിര്‍ദേശിച്ചതോടെ അതു മാറി എന്നു ശ്രീനിവാസന്‍ പറയുന്നു. മാത്രമല്ല മോഹന്‍ലാല്‍ കലാബോധമില്ലാത്ത നടനാണ് എന്നു ആരെങ്കിലും പറഞ്ഞാല്‍ താന്‍ സമ്മതിച്ചുതരില്ലെന്നും അവരെ താന്‍ തല്ലുമെന്നുമാണ് നടനും സംവിധായകനുമായ ശ്രീനിവാസന്‍ പറയുന്നത്.