വിജയ് ചിത്രത്തില്‍ മമ്മൂട്ടി അധോലോകനായകന്‍ ?
ഇളയദളപതിയും മമ്മൂട്ടിയും ഒന്നിക്കുന്നു?!
ആര്‍ ടി നേശന്‍ എന്ന സംവിധായകനെ അറിയുമോ? ഇളയദളപതി വിജയുടെയും മോഹന്‍ലാലിന്‍റെയും ആരാധകരെങ്കിലും ആ സംവിധായകനെ മറക്കില്ല. കാരണം വിജയ് - മോഹന്‍ലാല്‍ ടീമിന്‍റെ ‘ജില്ല’ എന്ന ബ്ലോക്ബസ്റ്റര്‍ സിനിമ സംവിധാനം ചെയ്തത് നേശനാണ്.
എന്തായാലും നേശനും വിജയും വീണ്ടും ഒന്നിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ശേഷം വിജയ് നായകനാകുന്നത് ആര്‍ ടി നേശന്‍റെ അണ്ടര്‍വേള്‍ഡ് ത്രില്ലറിലായിരിക്കും.
ജില്ലയില്‍ മോഹന്‍ലാല്‍ അഭിനയിച്ചെങ്കില്‍ വിജയ്ക്കൊപ്പമുള്ള പുതിയ ചിത്രത്തിലേക്ക് നേശന്‍ മമ്മൂട്ടിയെ സമീപിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഒരു മലയാളി മെഗാസ്റ്റാറിന്‍റെ സാന്നിധ്യം ഇപ്പോള്‍ വിജയ് തന്‍റെ എല്ലാ സിനിമകളിലും ആഗ്രഹിക്കുന്നുണ്ട്. കേരളത്തില്‍ വമ്പന്‍ വിജയം നേടാന്‍ അതുപകരിക്കും.
അങ്ങനെയെങ്കില്‍ ജില്ലയിലെ മോഹന്‍ലാലിനെപ്പോലെ വിജയ് - ആര്‍ ടി നേശന്‍ കൂട്ടുകെട്ടിന്‍റെ പുതിയ സിനിമയില്‍ മമ്മൂട്ടിയും അധോലോകനായകനായി വരുമോ? കാത്തിരിക്കാം.