വിജയ് സേതുപതിയെ വിസ്മയിപ്പിച്ച രണ്ട് മലയാള നടന്മാര്‍!

മമ്മൂട്ടിയും മോഹന്‍ലാലും അല്ല, തന്നെ വിസ്മയിപ്പിച്ച ആ മലയാള നടന്മാര്‍ ആരെന്ന് വെളിപ്പെടുത്തി വിജയ് സേതുപതി!

Webdunia
തിങ്കള്‍, 28 ഓഗസ്റ്റ് 2017 (13:41 IST)
ചുരുങ്ങിയ കാലയളവിനുള്ളില്‍ മലയാളികളുടെ മനസ്സില്‍ ഇടം‌പിടിച്ച നായകനാണ് വിജയ് സേതുപതി. തമിഴ് സിനിയില്‍ എത്തിയിട്ട് വര്‍ഷങ്ങളായെങ്കിലും നായക പ്രാധാന്യത്തോടെയുള്ള സിനിമകള്‍ ചെയ്തു തുടങ്ങിയ 4 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. തമിഴരെ പോലെ മലയാളികള്‍ക്കും പിയമാണിപ്പോള്‍ ഈ താരത്തെ. ഇതുവരെ മലയാളത്തില്‍ അഭിനയിച്ചിട്ടില്ല. 
 
മലയാളത്തിലെ രണ്ട് നടന്മാരുടെ അഭിനയം തന്നെ സ്പര്‍ശിച്ചിട്ടുണ്ടെന്ന് വിജയ് സേതുപതി പറയുന്നു. എന്നാല്‍, അത് മലയാളത്തിലെ താരരാജാക്കന്മാര്‍ ആയ മമ്മൂട്ടിയോ മോഹന്‍ലാലോ അല്ല. മുരളി, തിലകന്‍ എന്നിവരുടെ അഭിനയമാണ് തന്നെ വിസ്മയിപ്പിച്ചിട്ടുള്ളതെന്ന് വിജയ് സേതുപതി പറയുന്നു. മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് താരം പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജയ് ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
 
നാണംകുണുങ്ങിയായതിനാല്‍ ഓവര്‍ ആക്ടിങ്ങ് അറിയില്ലെന്ന് വിജയ് നേരത്തേ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. 'യഥാര്‍ത്ഥ ജീവിതത്തില്‍ അഭിനയിക്കാന്‍ കഴിയില്ലെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ അഭിനയിച്ചാല്‍ പിടിയ്ക്കപ്പെടും. ഇതാണ് ഞാന്‍.. ഇങ്ങനെയാണ് ഞാന്‘‍. - വിജയ് പറയുന്നു. ഒരു തിരക്കഥ വായിച്ച് ഇഷ്ടപ്പെട്ടാല്‍ സംവിധായകനുമായി സംസാരിക്കും. അദ്ദേഹം എത്രത്തോളം പ്രൊജക്ടില്‍ തത്പരനാണ് എന്ന് അപ്പോള്‍ മനസ്സിലാവും. ആത്മവിശ്വാസമുണ്ടെങ്കില്‍ ആ സിനിമയിലേക്കിറങ്ങും- വിജയ് സേതുപതി പറഞ്ഞു.
 
സഹസംവിധായകര്‍ക്ക് ഫോട്ടോ നല്‍കി അവസരത്തിനായി കാത്തിരുന്ന പയ്യന് ഇന്ന് തമിഴില്‍ തിരക്കൊഴിഞ്ഞ നേരമില്ല. ചെയ്ത സിനിമകളെല്ലാം ഒന്നിനൊന്ന് മികച്ചത്. ഉയരങ്ങള്‍ താണ്ടുമ്പോഴും കാത്തുസൂക്ഷിക്കുന്ന ലാളിത്യം നിറഞ്ഞ വ്യക്തിത്വമാണ് വിജയ്സേതുപതിയെ വ്യത്യസ്ഥനാക്കുന്നത്.  

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്‌ഫോടനം: ഉമര്‍ മുഹമ്മദിന്റെ കശ്മീരിലെ വീട് സുരക്ഷാസേന തകര്‍ത്തു

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും അറിയണം

Bihar Election Results 2025 Live Updates: അത്ഭുതങ്ങളില്ല, നിതീഷ് തുടരും; ഇന്ത്യ മുന്നണിയെ പിന്നിലാക്കി എന്‍ഡിഎ കുതിപ്പ്

വെട്ടുകാട് തിരുനാള്‍: ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

ലാഭമുണ്ടാക്കാനായി സാധനങ്ങളോ സേവനങ്ങളോ വാങ്ങുന്നവര്‍ ഉപഭോക്താക്കളല്ലെന്ന് സുപ്രീംകോടതി

അടുത്ത ലേഖനം
Show comments