വിവാദങ്ങള്‍ക്ക് വിട; മുകേഷും സരിതയും വീണ്ടും ഒന്നിച്ചു ? ഒഴിഞ്ഞുമാറി മേതില്‍ ദേവിക !
സരിതയും മുകേഷും ഒന്നിച്ചു
പരസ്പരം വേര്‍പിരിഞ്ഞ ആ ദമ്പതികള്‍ അകല്‍ച്ച മറന്ന് ഒരിക്കല്‍ക്കൂടി ഒന്നിച്ചു. അഞ്ചുവര്‍ഷത്തിനുശേഷമാണ് നടന് മുകേഷും മുന്‍ ഭാര്യ സരിതയും വീണ്ടും ഒരുമിച്ചത്. അതും മൂത്തമകന് ശ്രാവണിന്റെ ‘കല്യാണ’ത്തിന്. ശ്രാവണിന്റെ ആദ്യസിനിമയായ ‘കല്യാണ’ത്തിന്റെ പൂജാ ചടങ്ങിലാണ് സിനിമാലോകം അപൂര്‍വ നിമിഷങ്ങള്‍ക്ക് സാക്ഷിയായത്. അപരിചിതരേപ്പോലെ രണ്ടുഭാഗത്തും മാറിനിന്ന ഇരുവരേയും ഒന്നിപ്പിച്ച് താരമായതും ശ്രാവണ്തന്നെയാണ്.
പുറത്ത് പലതരത്തിലുള്ള വിവാദങ്ങള്‍ കത്തിനില്ക്കുമ്പോളാണ് തിരുവനന്തപുരം മാസ്ക്കോട്ട് ഹോട്ടല്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. നടനും എം.എല്‍.എ.യുമായ മുകേഷിന്റെയും സരിതയുടെയും മകന് ശ്രാവണ്‍ നായകനാവുന്ന ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മമായിരുന്നു ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു സ്വിച്ചോണ്‍ നിര്‍വഹിച്ചത്. സാംസ്കാരികമന്ത്രി എ.കെ.ബാലനും ചടങ്ങില്‍ സംബന്ധിച്ചു. നിയമപരമായി പിരിഞ്ഞശേഷം ഇതാദ്യമായാണ് സരിതയും മുകേഷും ഒന്നിച്ച് ഒരു ചടങ്ങിനെത്തുന്നത്.
ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കുമ്പോഴായിരുന്നു ഈ ചടങ്ങ് നടന്നത്.
മുകേഷിന്റെ ഇപ്പോഴത്തെ ഭാര്യ മേതില്‍ ദേവിക, അമ്മ വിജയകുമാരി, ചിത്രത്തിലെ നായിക അഹാന, മധു, രാഘവന്, ശ്രീനിവാസന്, ഷാജി കൈലാസ്, ആനി, വിജി തമ്പി, മണിയന്‍പിള്ള രാജു, സുരേഷ് കുമാര്‍, മേനക, രഞ്ജിത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സാള്‍ട്ട് മാംഗോ ട്രീ, എസ്കേപ്പ് ഫ്രം ഉഗാണ്ട എന്നീ സിനിമകള്‍ സംവിധാനം ചെയ്ത രാജേഷ് നായരാണ് ‘കല്യാണം’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.