Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹത്തോടുള്ള കാഴ്ചപ്പാട് മാറി; അടുത്ത ബന്ധുവിനെ വിവാഹം ചെയ്യാനൊരുങ്ങി ശോഭന ?

ശോഭന വിവാഹിതയാകുന്നു ?

വിവാഹത്തോടുള്ള കാഴ്ചപ്പാട് മാറി; അടുത്ത ബന്ധുവിനെ വിവാഹം ചെയ്യാനൊരുങ്ങി ശോഭന ?
, ബുധന്‍, 14 ജൂണ്‍ 2017 (12:33 IST)
അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും മികവു തെളിയിച്ചിട്ടുള്ള താരമാണ് ശോഭന. കഴിഞ്ഞ കുറച്ചുകാലമായി സിനിമയില്‍ സജീവമല്ലെങ്കിലും പല നൃത്ത പരിപാടികളുമായി ശോഭന ഇപ്പോഴും സജീവമാണ്. നടിയെന്ന നിലയിലും നര്‍ത്തകി എന്ന നിലയിലും മലയാളി മനസ്സ് കീഴടക്കാന്‍ ശോഭനയ്ക്ക് കഴിഞ്ഞു. പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ താരത്തിന് കഴിഞ്ഞു.
 
ഭാവാഭിനയത്തോടൊപ്പം തന്നെ നൃത്തത്തിലും ശോഭന ഏറെ തിളങ്ങിയ ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. ഗംഗയായും നാഗവല്ലിയായും മികച്ച പ്രകടനം തന്നെയാണ് ആ ചിത്രത്തില്‍ ശോഭന പുറത്തെടുത്തത്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18 ലൂടെയാണ് ശോഭന സിനിമയിലേക്ക് എത്തിയത്. പിന്നീടങ്ങോട്ട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 
 
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും മികവു തെളിയിച്ച താരമാണ് ശോഭന. ഇന്ത്യന്‍ സിനിമയിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പവും താരങ്ങള്‍ക്കൊപ്പവും പ്രവര്‍ത്തിക്കാനുള്ള ഭാഗ്യവും ഈ നടിക്ക് ലഭിച്ചിട്ടുണ്ട്. പ്രമുഖ നടനുമായി ശോഭന പ്രണയത്തിലായിരുന്നുവെന്നും പിന്നീട് ആ നടന്‍ വേറെ വിവാഹം കഴിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തയും ശോഭനയുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു.
 
എന്നാല്‍ അടുത്ത ബന്ധുവിനെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണ് ശോഭന എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. എന്നാല്‍ ഇതിനെക്കുറിച്ച് താരമോ കുടുംബാഗംങ്ങളോ ഇതുവരെയും പ്രതികരിച്ചിട്ടില്ല. വിവാഹത്തോടുള്ള താരത്തിന്റെ മനോഭാവത്തില്‍ മാറ്റം വന്നോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും സിനിമാ ലോകവും.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിച്ചിത്രത്തിന്‍റെ സംവിധായകന്‍ പറഞ്ഞു - അത് എന്‍റെ മാത്രം പരാജയം!