Webdunia - Bharat's app for daily news and videos

Install App

വീണ്ടും തിരിച്ചടി; ബാഹുബലി 2 എച്ച്ഡി പ്രിന്റ് യുട്യൂബില്‍ !

ബാഹുബലി രണ്ടാം ഭാഗത്തിന്‍റെ വീഡിയോ യുട്യൂബില്‍ പ്രചരിക്കുന്നു.

Webdunia
വ്യാഴം, 18 മെയ് 2017 (13:00 IST)
ബാഹുബലി രണ്ടാം ഭാഗത്തിന്‍റെ വീഡിയോ യുട്യൂബില്‍ പ്രചരിക്കുന്നു. സിനിമയുടെ ഹിന്ദി പതിപ്പാണ് കഴിഞ്ഞ ദിവസം യുട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഓറിജിനലിനെ വെല്ലുന്ന വ്യാജപതിപ്പാണ് ഇപ്പോള്‍ യുട്യൂബില്‍ എത്തിയിരിക്കുന്നത്.  
 
അതേസമയം, ബാ​ഹു​ബ​ലിയുടെ വ്യാ​ജ​വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച ആ​റം​ഗ​സം​ഘത്തെ ഹൈ​ദ​രാ​ബാ​ദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു​. ചിത്രത്തിന്റെ വ്യാ​ജ​വീ​ഡി​യോ പുറത്തുവിടുമെന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ ക​ര​ണ്‍ ജോ​ഹ​ർ അ​ട​ക്ക​മു​ള്ള​വ​രി​ൽ​നി​ന്നു 15 ല​ക്ഷം രൂ​പ ത​ട്ടാ​ൻ ശ്ര​മി​ച്ച സംഘമാണ് പിടിയിലായത്.
 
ഭീഷണി വിവരമറിഞ്ഞ ബാഹുബലിയുടെ നി​ർ​മാ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ പ്ര​സാ​ദ് ദേ​വി​നേ​നി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഘം പിടിയിലായത്. അറസ്‌റ്റിലായ ദി​വാ​ക​ർ എ​ന്ന​യാ​ൾ​ക്ക് ബി​ഹാ​റി​ൽ തിയേറ്ററുണ്ട്. ഇവിടെ നിന്നും പകര്‍ത്തിയ ചിത്രത്തിന്റെ വ്യാജ പ്രിന്റാണ് ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ചത്. ഈ കോപ്പി ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്‌ത് സംഘം പണമുണ്ടാക്കിയതായും അന്വേഷണത്തില്‍ കണ്ടെത്തി.

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു; തലയ്ക്ക് പരിക്ക്, സംഭവം കൂട് വൃത്തിയാക്കുന്നതിനിടെ

റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

പറന്നുയരുന്നതിന് തൊട്ട് മുമ്പ് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു, യാത്രക്കാരെ സ്ലൈഡുകള്‍ വഴി തിരിച്ചിറക്കി

റെയിൽവേ ജോലി തട്ടിപ്പിന് യുവതി പിടിയിലായി

രണ്ട് ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റി, കാണാതിരിക്കാൻ നൂലുകൾ കെട്ടി; ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്

അടുത്ത ലേഖനം
Show comments