മലയാള സിനിമയെ അമ്പരപ്പിച്ച് യുവതാരം ഷെയ്ൻ നിഗം. വെയില്‍ എന്ന സിനിമയുടെ ചിത്രീകരണവുമായുള്ള തര്‍ക്കത്തിന് പിന്നാലെ പകുതിയോളം മുടി വെട്ടിയും ക്ലീന്‍ ഷേവ് ലുക്കിലുമുള്ള ഷെയിന്‍ നിഗത്തിന്റെ ഫോര്രോ വൈറലായിരിക്കുകയാണ്. സിനിമ സംഘടനകളേയും വെയിൽ ടീമിനേയും ഞെട്ടിച്ചിരിക്കുകയാണ് ഷെയ്നിന്റെ പുതിയ പ്രവൃത്തി.
വെയില്‍ സിനിമയ്ക്ക് മുടി നീട്ടി താടി വളര്‍ത്തിയുള്ള ലുക്ക് ആയിരുന്നു വേണ്ടത്. നവംബറില്‍ പൂര്‍ത്തിയാക്കേണ്ട സിനിമയുടെ കാര്യം ഇതോടെ അവതാളത്തിലാകും. വെയിൽ സിനിമാ നിർമാതാവിനോടും സംവിധായകനോടുമുള്ള പ്രതിഷേധ സൂചകമായിട്ടാണ് ഷെയ്ൻ മുടി വെട്ടിയതെന്നാണ് സൂചന.
ഷെയിന്‍ നിഗം ചിത്രീകരണവുമായി സഹകരിക്കാത്തതിനെ തുടര്‍ന്ന് വെയില്‍ ടീം പ്രതിസന്ധിയിലാണ്. സംവിധായകൻ മാനിസകമായി ബുദ്ധിമുട്ടിക്കുന്നുവെന്ന് ആരോപിച്ചാണ് ഷെയ്ൻ സെറ്റിൽ നിന്നും ഇറങ്ങിപ്പോകുന്നത്. ഈ സാഹചര്യത്തിൽ ഒരു സിനിമ തന്നെ പൂർണമായി മുടങ്ങുന്ന വക്കിലാണ് കാര്യങ്ങൾ പോകുന്നത്.