ശ്രീനിവാസന് പകരം വിനീത്! ആ രഹസ്യം സംവിധായകൻ വെളിപ്പെടുത്തി!
ഒരു പരിധി വരെ ശ്രീനിവാസന് പകരക്കാരനാകാൻ വിനീതിനെ സാധിക്കുകയുള്ളു
തിരക്കഥാകൃത്ത്, സംവിധായകന്‍, നടൻ എന്നീ നിലകളിൽ തന്റെ കഴിവ് തെളിയിച്ച ആളാണ് വിനീത് ശ്രീനിവാസൻ. വിനീതിനെ ഓർക്കുമ്പോൾ രൂപ സാദൃശ്യം കൊണ്ടും ചിലപ്പോഴൊക്കെയുള്ള അഭിനയം കൊണ്ടും അച്ച്ഛൻ ശ്രീനിവാസനെ പ്രേക്ഷകർക്ക് ഓര്മ വരും. ശ്രീനിവാസനെ മനസ്സിൽ കണ്ട് സിനിമ എഴുതിയിട്ട് ഒടുവിൽ വിനീതിനെ വെച്ച് സിനിമയെടുത്ത ഒരു സംവിധായകൻ ഉണ്ട്. - ബേസിൽ.
കുഞ്ഞിരാമായണത്തിലെ കുഞ്ഞിരാമന്റെ കഥാപാത്രത്തിന് വേണ്ടി ശ്രീനിവാസനെ തിരഞ്ഞിട്ട് കിട്ടാതെ വന്നപ്പോള്‍ വിനീതിനെ കഥാപാത്രമായി തീരുമാനിക്കുകയായിരുന്നു. പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍വിജയമായി. ബേസിലിന്റെ ആദ്യ ചിത്രമായിരുന്നു കുഞ്ഞിരാമായണം.
30 വയസുള്ള ശ്രീനിവാസനെ തനിക്ക് ലഭിക്കുമായിരുന്നെങ്കില്‍ അദ്ദേഹത്തെ നായകനാക്കിയേനെ എന്നാണ് ബേസില്‍ പറഞ്ഞത്. കാഴ്ചയിലെ സാമ്യം വിനീത് ശ്രീനിവാസനും ശ്രീനിവാസനും തമ്മിലുള്ള രൂപ സാദൃശ്യമാണ് ബേസിലിനെ ഇങ്ങനെ ഒരു നീക്കത്തിന് പ്രേരിപ്പിച്ചത്. വിനീതിന്റെ പ്രായത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളിലെ അംഗവിക്ഷേപങ്ങളായി കുഞ്ഞിരാമന്‍ എന്ന കഥാപാത്രത്തന് സാമ്യമുണ്ടായിരുന്നു. സംഭവം വിജയിക്കുകയും ചെയ്തു.