ഷാരൂഖിന് ഗൌരിയെ കുറിച്ചു പരാതി
, ഞായര്‍, 4 ഒക്‌ടോബര്‍ 2009 (12:42 IST)
ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖിന് ഭാര്യ ഗൌരിയെ കുറിച്ച് പരാതിയുണ്ട് ! കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നിയേക്കാമെങ്കിലും സംഗതി സത്യമാണ്. വിവാഹം കഴിഞ്ഞ് 24 വര്‍ഷമായിട്ടും തനിക്ക് ഗൌരി ഒരു സമ്മാനം പോലും തന്നിട്ടില്ലെന്നാണ് കിംഗ് ഖാന്റെ പരാതി !താന്‍ മിക്കപ്പോഴും ഭാര്യയ്ക്ക് സമ്മാനം നല്‍കാറുണ്ട്, പക്ഷേ അവയില്‍ മിക്കതും അവര്‍ സ്വീകരിക്കാറില്ല എന്ന രഹസ്യവും ഷാരൂഖ് തുറന്നടിക്കുന്നു. നല്‍കുന്ന സമ്മാനം വാങ്ങി എല്ലാവരുടെയും മുന്നില്‍ വച്ച് തനിക്കൊരു ആലിംഗനം നല്‍കും. എന്നാല്‍, ഇവയില്‍ മിക്കതും തിരികെ നല്‍കുകയും പകരം മറ്റെന്തെങ്കിലും എടുക്കുകയുമാണ് ഗൌരിയുടെ പതിവ്.ഷാരൂഖിന് സമ്മാനം നല്‍കാത്തതിനെ കുറിച്ച് ഗൌരിക്ക് ന്യായവുമുണ്ട്. താനടക്കം എല്ലാം സ്വന്തമായിട്ടുള്ള ഒരാള്‍ക്ക് ഇനി എന്തു സമ്മാനം കൊടുക്കാന്‍ പറ്റും എന്നാണ് ഗൌരി ചോദിക്കുന്നത് !ഒരിക്കല്‍, ചികിത്സാര്‍ത്ഥം ഇംഗ്ലണ്ടിലേക്ക് പോയപ്പോള്‍ ഗൌരി തന്നെ പറ്റിച്ച കാര്യവും ഷാരൂഖ് ഓര്‍ക്കുന്നു. ഇംഗ്ലണ്ടില്‍ എത്തിയപ്പോള്‍ ഷാരൂഖ് കുറെയധികം ടീഷര്‍ട്ടുകള്‍ വാങ്ങിക്കൂട്ടി. എന്നാല്‍, അവ പാകമല്ലാത്തതിനാല്‍ ഗൌരിയോട് അവ മാറ്റി വാങ്ങാന്‍ പറഞ്ഞു. മാറ്റിവാങ്ങലൊന്നും ഇംഗ്ലണ്ടില്‍ നടക്കില്ല എന്ന് പറഞ്ഞു വിശ്വസിപ്പിച്ച ഗൌരി രഹസ്യമായി അവ കൊടുത്തിട്ട് പകരമൊരു ഹാന്‍ഡ് ബാഗ് സ്വന്തമാക്കി. ആശുപത്രിയില്‍ കിടക്കുന്ന ഷാരൂഖിനിപ്പോള്‍ ടീഷര്‍ട്ടിന്റെ ആവശ്യമില്ല, ഒരു ഹാന്‍ഡ് ബാഗ് അതിനെക്കാള്‍ പ്രയോജനപ്പെടും, എന്നായിരുന്നു ഇതെ കുറിച്ച് ഗൌരിയുടെ വിശദീകരണം.
Follow Webdunia malayalam