Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമുദ്രക്കനിയും ശശികുമാറും താരങ്ങള്‍!

സമുദ്രക്കനിയും ശശികുമാറും താരങ്ങള്‍!
, ഞായര്‍, 12 ജൂലൈ 2009 (13:30 IST)
PROPRO
‘നാടോടികള്‍’ എന്ന സിനിമയുടെ സംവിധായകന്‍ സമുദ്രക്കനിയും നായകന്‍ ശശികുമാറും വീണ്ടും മാധ്യമശ്രദ്ധ ആകര്‍ഷിക്കുന്നു. ഗജനിയെന്ന ഒരൊറ്റപ്പടം കൊണ്ട് ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും കീഴടക്കിയ മുരുഗദോസിനെ പോലെ, ഇന്ത്യന്‍ ജൈത്രയാത്രയ്ക്ക് ഒരുങ്ങുകയാണ് സമുദ്രക്കനിയെന്നാണ് പുതിയ വാര്‍ത്ത. ശശികുമാറാവട്ടെ, സാക്ഷാല്‍ വിക്രം നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണെന്നും.

തമിഴ്നാടിനോടിനോടൊപ്പം കേരളക്കരയും നെഞ്ചോട് ചേര്‍ത്ത ‘സുബ്രഹ്മണ്യപുരം’ എന്ന സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ് സമുദ്രക്കനിയും ശശികുമാറും. സിനിമയുടെ സംവിധാനവും അതില്‍ നല്ലൊരു വേഷവും ശശികുമാര്‍ ചെയ്തപ്പോള്‍ വില്ലന്റെ വേഷമായിരുന്നു സമുദ്രക്കനിക്ക്. സിനിമയുടെ ഗംഭീര വിജയത്തെ തുടര്‍ന്ന് ഈ കൂട്ടുകെട്ട് ‘നാടോടികള്‍’ എന്ന സിനിമയിലും തുടര്‍ന്നു.

അടുത്തകാലത്തിറങ്ങിയ തമിഴ് സിനിമകളില്‍ കളക്ഷന്‍ റെക്കോര്‍ഡില്‍ ഒന്നാം സ്ഥാനം നേടിയെടുത്ത നാടോടികള്‍ക്ക് ശേഷം, ഹിന്ദിയിലേക്ക് കാലെടുത്ത് വയ്ക്കാന്‍ ഒരുങ്ങുകയാണ് സമുദ്രക്കനി. ഷാഹിദ് കപൂര്‍, ‘സ്ലംഡോഗ് മില്യണെയര്‍’ ഫെയിം ദേവ് പട്ടേല്‍ എന്നിവരാണ് ഈ സിനിമയില്‍ അഭിനയിക്കുക എന്നറിയുന്നു.

നാടോടികളിലെ തകര്‍പ്പന്‍ അഭിനയത്തിലൂടെ തമിഴിലെ എണ്ണം‌പറഞ്ഞ നടന്മാരിലൊരാളായി മാറിക്കഴിഞ്ഞിരിക്കുന്ന ശശികുമാറിനും ഇത് സുവര്‍ണ്ണ വര്‍ഷമാണ്. തമിഴ് സൂപ്പര്‍താരമായ വിക്രം തുടങ്ങിയിരിക്കുന്ന പ്രൊഡക്ഷന്‍ കമ്പനിയുമായി ചേര്‍ന്നാണ് ശശികുമാര്‍ അടുത്ത സിനിമ സംവിധാനം ചെയ്യുക. വിക്രം നിര്‍മിക്കുന്ന ആദ്യ സിനിമയായിരിക്കും ഇത്. സൂപ്പര്‍ താരങ്ങളെ അഭിനയിപ്പിക്കാതെ, ഹിറ്റ് തീര്‍ക്കുന്ന ‘ശശികുമാര്‍ ഫോര്‍മുല’ തന്നെയാണ് ഈ സിനിമയും പരീക്ഷിക്കുക.

Share this Story:

Follow Webdunia malayalam