ഹിറ്റുകളുടെ മഴ പെയ്യുകയാണ് മലയാള സിനിമയില്‍. സമീപകാലത്ത് വന്ന ചിത്രങ്ങളില്‍ പലതും പടുകൂറ്റന്‍ വിജയം നേടി. ഹിറ്റുകളുടെ രാജാവായി മാറിയത് പൃഥ്വിരാജാണ്. പൃഥ്വിയുടെ മൂന്ന് സിനിമകള്‍ ഒരേസമയം മെഗാവിജയം നേടി കുതിക്കുന്നു. ഈ സാഹചര്യത്തിലാണ് ജയസൂര്യയുടെ ‘സു.. സു... സുധി വാത്‌മീകം’ തിയേറ്ററുകളിലെത്തിയത്.
അമ്പരപ്പിക്കുന്ന വിജയമാണ് സുധി വാത്മീകം നേടുന്നത്. വിക്കുള്ള ഒരു യുവാവിന്‍റെ ജീവിതസമരത്തിന്‍റെ കഥയാണ് രഞ്ജിത് ശങ്കര്‍ ഈ ചിത്രത്തിലൂടെ പറയുന്നത്. പ്രേക്ഷകര്‍ക്ക് ബോറടിക്കുന്ന ഒരു രംഗം പോലും ചിത്രത്തിലില്ല. വളരെ പ്ലസന്‍റായ മുഹൂര്‍ത്തങ്ങളിലൂടെ രസകരമായി മുന്നേറുന്ന സിനിമ പ്രേക്ഷകര്‍ക്ക് പൂര്‍ണ സംതൃപ്തി സമ്മാനിക്കുന്നു.
ആദ്യ ദിനത്തില്‍ രണ്ടുകോടിക്കുമേല്‍ കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ജയസൂര്യയുടെ ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഓപ്പണിംഗ് ആണിത്. രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
ഒരു നടന്‍ എന്ന നിലയില്‍ ജയസൂര്യ തന്‍റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് സുധി വാത്മീകത്തില്‍ കാഴ്ചവയ്ക്കുന്നത്. വിനോദ് ഇല്ലംപള്ളിയുടെ ഛായാഗ്രഹണവും ബിജിബാലിന്‍റെ സംഗീതവും ചിത്രത്തിന്‍റെ മഹാവിജയത്തിന് പിന്തുണയായി.
സകുടുംബം കാണാന്‍ കഴിയുന്ന ഒരു മികച്ച എന്‍റര്‍ടെയ്നര്‍ എന്ന നിലയില്‍ സുധി വാത്മീകം ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാകുമെന്ന് ഉറപ്പിക്കാം.