Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹൃത്വിക് റോഷനും ദിലീപും! - ആ കാര്യം ഓര്‍മിപ്പിച്ച് കങ്കണ

ഹൃത്വികും കങ്കണയും പിന്നെ ദിലീപും!

ഹൃത്വിക് റോഷനും ദിലീപും! - ആ കാര്യം ഓര്‍മിപ്പിച്ച് കങ്കണ
, വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (13:40 IST)
ബോളിവുഡ് മിന്നും താരങ്ങളായ കങ്കണ റണാവത്തും ഹൃതിക് റോഷനും തമ്മിലുള്ള പ്രണയബന്ധവും അതേതുടര്‍ന്നുണ്ടായ വിവാദങ്ങളും ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. ഇപ്പോഴിതാ, ഈ സംഭവവുമായി ബന്ധപ്പെട്ട് ഒരഭിമുഖത്തില്‍ തനിക്ക് പറയാനുള്ളതെല്ലാം വെളിപ്പെടുത്തുകയാണ് കങ്കണ.
 
പ്രണയ വിവാദങ്ങളുമായി ബന്ധപ്പെട്ട് താന്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ കങ്കണ പറയുന്നത് കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിനോട് ഉപമിച്ചാണ്. തന്റെ സ്വകാര്യ ചിത്രങ്ങളും ഇമെയില്‍ സംഭാഷങ്ങളും ഹൃത്വിക് പുറത്തുവിട്ടുവെന്നാണ് കങ്കണയുടെ ആരോപണം.
 
കേസായപ്പോള്‍ ഹൃത്വിക് എല്ലാം നിരസിച്ചു.  ജീവിതത്തെ കുറിച്ച് എനിക്ക് ഭയമായിരുന്നുവെന്നും കങ്കണ പറയുന്നു. എന്റെ കാര്യം പറയുകയാണെങ്കില്‍ നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങള്‍ തന്നെ എടുക്കാമെന്ന് പറഞ്ഞാണ് കങ്കണ നടിയുടെ കേസ് എടുത്തിട്ടത്. ‘മലയാളത്തിലെ കേസ് തന്നെ നോക്കൂ. തന്റെ ഭാര്യയോട് പരാതി പറഞ്ഞ ഒരു നടിയോട് അയാൾ എന്താണ് ചെയ്തത്. അവളെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്തു, ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. അതുപോലെ ഞാനും ഭയപ്പെട്ടിരുന്നു.’–കങ്കണ പറഞ്ഞു.
 
ഹൃത്വിക് എന്നില്‍ നിന്ന് ഒളിച്ചു നടക്കുകയാണ്. മുഖാമുഖം കാണുന്നതിനായി ഞാന്‍ കാത്തിരിക്കുകയാണ്. അവര്‍ മാപ്പ് പറയുന്നത് എനിക്ക് കാണണം. മാനസികമായും വൈകാരികമായും ഞാന്‍ രോഗിയായി. രാത്രികളില്‍ എനിക്ക് ഉറക്കമില്ലാതായി‘. - കങ്കണ വ്യുക്തമാക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെളിപാടിന്റെ പുസ്തകവും ദിലീപും! ലാലൂ... നിങ്ങളാണ് ദിലീപേട്ടന്റെ ഉത്തമസ്നേഹിതന്‍! - ശൈലന്റെ പോസ്റ്റ്