Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

22 വർഷങ്ങൾക്കു ശേഷം കമൽഹാസനും പ്രഭുദേവയും ഒന്നിക്കുന്നു !

കമൽഹാസൻ

കെ ആര്‍ അനൂപ്

, ചൊവ്വ, 29 ഡിസം‌ബര്‍ 2020 (13:34 IST)
വിജയുടെ 'മാസ്റ്റർ'ന് ശേഷം ലോകേഷ് കനകരാജ് കമൽഹാസനൊപ്പം കൈകോർക്കുകയാണ്. ഉലകനായകൻറെ 232മത്തെ ചിത്രത്തിന് വിക്രം എന്നാണ് പേര് നൽകിയിരിക്കുന്നത്. പ്രഭുദേവ ഈ ചിത്രത്തിൽ അഭിനയിക്കുമെന്നാണ് പുതിയ വിവരം. 22 വർഷങ്ങൾക്ക് ശേഷം കമൽഹാസനും പ്രഭുദേവയും ഒന്നിക്കുന്ന ചിത്രമായിരിക്കുമിത്. 1998-ൽ പുറത്തിറങ്ങിയ ഹിറ്റ് കോമഡി ചിത്രം 'കാതലാ കാതലാ'യിലാണ് ഉലകനായകനൊപ്പം പ്രഭുദേവ അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
ഈ പൊളിറ്റിക്കൽ ത്രില്ലർ ചിത്രം ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാക്കാനാണ് നിർമാതാക്കൾ പദ്ധതിയിടുന്നത്. 'വിക്രം' ടൈറ്റിൽ ടീസർ അടുത്തിടെയാണ് പുറത്തിറങ്ങിയത്. എല്ലാവരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 
 
രാജ് കമൽ ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. 2021 പകുതിയോടെ ചിത്രം റിലീസ് ചെയ്യും എന്നാണ് കരുതുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുന്നു, ക്ഷമിക്കണം വാക്ക് പാലിക്കാനായില്ല, രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത്