ശങ്കറും രജനികാന്തും ഒരുമിച്ച 2.0 പ്രദർശനത്തിനെത്തിയിരിക്കുകയാണ്. വമ്പൻ സ്വീകരണമാണ് പ്രേക്ഷകർ ചിത്രത്തിന് നൽകുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രജനിയെ ആദ്യമായി നേരിൽ കാണാൻ പോയ മലയാളികളുടെ അനുഭവമാണ കുറിപ്പാണ്. ജിഎൻപിസി ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഇവർ ഇക്കാര്യം പങ്കുവെച്ചത്.
വൈറലാകുന്ന പോസ്റ്റ് ഇങ്ങനെ:
പോയ്‌സ് ഗാർഡനിലെ വീടിനു മുന്നിൽ ഞങ്ങളെ രണ്ടു പേരെയും കണ്ടപ്പോൾ തലൈവർ തന്റെ സെക്യൂരിറ്റിയെ അരികിൽ വിളിച്ചു ചോദിച്ചു 'എന്താണ് അവർ അവിടെ നിൽക്കുന്നത് ? അവർക്ക് എന്താണ് വേണ്ടെതെന്ന് ചോദിക്കൂ.' ഒപ്പം ഞങ്ങളുടെ നേരെ നോക്കി അദ്ദേഹം പുഞ്ചിരി തൂകി.
'സർ, അവർ കേരളത്തിൽ നിന്നും അങ്ങയെ കാണാൻ വേണ്ടി ചെന്നൈ വരെ ബൈക്ക് ഓടിച്ചു വന്നതാണ്. കുറച്ച് ദിവസങ്ങളായി അങ്ങയെ കാണാൻ വേണ്ടി അവർ പരിശ്രമിക്കുന്നു. ഇപ്പോൾ ഇളവരശൻ സർ ആണ് അപ്പോയിന്റ്മെന്റ് കൊടുത്തത്. അങ്ങയെ കണ്ടിട്ട് വേണം അവർക്ക് നാട്ടിലേക്ക് മടങ്ങിപ്പോകാൻ എന്നാണ് പറയുന്നത്'. സെക്യൂരിറ്റി വിവരങ്ങളെല്ലാം തലൈവരോടു പറഞ്ഞു.
'അയ്യയ്യോ, എന്തിനാണ് അവരെ ഇത്രയും ബുദ്ധിമുട്ടിച്ചത്. ഈ വിവരം എന്നെ നേരത്തെ തന്നെ അറിയിക്കാമായിരുന്നില്ലേ ? ' ഇത് പറഞ്ഞുകൊണ്ട് സാക്ഷാൽ തലൈവർ ഞങ്ങൾക്ക് അരികിലേക്ക് നടന്നു വന്നു. ശേഷം ഞങ്ങളെ തോളോടു ചേർത്തു പിടിച്ചു.
'എന്നെ കാണാൻ വേണ്ടി നിങ്ങൾ ഇത്രയും ബുദ്ധിമുട്ടിയ വിവരം എനിക്കു അറിയില്ലായിരുന്നു. ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ തന്നെ വന്നു നിങ്ങളെ കൂട്ടിക്കൊണ്ടു പോകുമായിരുന്നു.' തലൈവരുടെ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ ഒരായിരം വട്ടം പറഞ്ഞു ' തലൈവാ..... യു ആർ ഗ്രേറ്റ്.