Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഞങ്ങള്‍ തയ്യാര്‍, എന്തുകൊണ്ട് നുണപരിശോധന നടത്തുന്നില്ല?’ - പൊലീസിനെ വെട്ടിലാക്കി ദിലീപ്

ദിലീപും കാവ്യയും നുണപരിശോധനയ്ക്ക് തയ്യാര്‍! - പൊലീസ് വെള്ളം കുടിക്കും

ദിലീപ്
, വ്യാഴം, 31 ഓഗസ്റ്റ് 2017 (12:20 IST)
നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ഹൈക്കോടതി രണ്ടാം തവണയും ജാമ്യം നിഷേധിച്ചിരുന്നു. അതിനിടയില്‍ കാവ്യ മാധവന് തന്നെ അറിയാമെന്നും കാവ്യയാണ് തന്റെ മാഡമെന്നും പള്‍സര്‍ സുനി വെളിപ്പെടുത്തുകയും ചെയ്തു. ഇതോടെ കേസില്‍ ദിലീപും കാവ്യയും പൂര്‍ണമായും കുടുങ്ങിയിരിക്കുകായണ്. 
 
അതേസമയം, കേസില്‍ പൊലീ‍സിനെതിരെയാണ് ദിലീപ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. നിലവിലെ അന്വേഷണ സംഘത്തില്‍ വിശ്വാസം ഇല്ലെന്നും മറ്റൊരു ടീമോ അല്ലെങ്കില്‍ മറ്റൊരു അന്വേഷണ ഏജന്‍സിയോ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.
 
എന്തുകൊണ്ട് പ്രതികളെ നുണപരിശോധനക്ക് തയ്യാറാക്കാന്‍ അന്വേഷണ സംഘം തയ്യാറാവാത്തത് എന്ന ചോദ്യം ശക്തിയായി ഉയര്‍ത്താനും ‘താനും കാവ്യയും നുണ പരിശോധനക്ക് തയ്യാറാണെന്നും‘ ഉള്ള നിലപാട് ദിലീപ് വരും‌ദിവസങ്ങളില്‍ കോടതിയെ അറിയിച്ചേക്കുമെന്നുമാണ് സൂചനകളള്‍. 
 
സാധാരണ ഗതിയില്‍ ‘അനിവാര്യമായ’ ഘട്ടത്തില്‍ നുണപരിശോധന നടത്താന്‍ നടപടി സ്വീകരിക്കാറുള്ളത് അന്വേഷണ സംഘമാണ്. എന്നാല്‍, ഇത്രയും വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടും, ഓരോ ദിവസങ്ങളിലും ഓരോ കാര്യങ്ങള്‍ സുനി വെളിപ്പെടുത്തുമ്പോള്‍ അതിലെ സത്യാവസ്ഥ ബോധ്യപ്പെടുത്തേണ്ടത് പൊലീസിന്റെ ബാധ്യതയാണ്. എന്നാല്‍ ഇത്രയും വിവാദം സൃഷ്ടിച്ചിട്ടും ഇതുവരെ അന്വേഷണ സംഘം പ്രതികളെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല. 
 
പുതിയ പശ്ചാത്തലത്തില്‍ ദിലീപും കാവ്യ മാധവനും സ്വയം നുണപരിശോധനക്ക് തയ്യാറാണെന്ന് പറഞ്ഞാല്‍ അന്വേഷണ സംഘത്തിന് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. അങ്ങനെ നടന്നാല്‍ സുനിയെ നുണപരിശോധനക്ക് വിധേയമാക്കേണ്ടി വരും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണം അടിച്ച് പൊളിക്കാന്‍ ഇടിക്കുള! - വെളിപാടിന്റെ പുസ്തകം ആദ്യ റിപ്പോര്‍ട്ട് പുറത്ത്!