‘നയന്‍താരയെ കണ്ടുമുട്ടിയത് കൊണ്ട് മാത്രം സംഭവിച്ചതാണ് അത്’: വെളിപ്പെടുത്തലുമായി ഗോപി നൈനാര്‍

‘വെറും അഞ്ച് മിനുട്ട് നേരം കൊണ്ടാണ് ഈ സിനിമ ചെയ്യാന്‍ നയന്‍താര സമ്മതിച്ചത്’: ഗോപി നൈനാര്‍

Webdunia
വെള്ളി, 10 നവം‌ബര്‍ 2017 (15:23 IST)
തെന്നിന്ത്യന്‍ താരറാണി നയന്‍താര പ്രധാന വേഷത്തിലെത്തുന്ന ചിത്രമായ അരം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഗോപി നൈനാര്‍ സംവിധനം ചെയുന്ന ചിത്രത്തില്‍ ജില്ലാ കല്കടറായാണ് താരം വേഷമിടുന്നത്. 
ഇത്തരമൊരു വേഷത്തില്‍ നയന്‍ താര ആദ്യമായാണ് എത്തുന്നത്. 
 
രൂക്ഷമായ ജലക്ഷാമം നേരിടുന്ന ഗ്രാമത്തിലെത്തുന്ന കലക്ടര്‍ അവിടെയുള്ള ജനങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെടുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. സാമൂഹ്യ പ്രസക്തിയുള്ള ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരം.
 
ചിത്രത്തിന്റെ തിരക്കഥയുമായി നയന്‍താരയെ സമീപിച്ചതിനെക്കുറിച്ചുള്ള അനുഭവം പങ്കുവെക്കുകയാണ് സംവിധായകനായ ഗോപി നൈനാര്‍. പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 
 
തിരക്കഥയുമായി നിരവധി നിര്‍മ്മാതാക്കളെ സമീപിച്ചിരുന്നുവെങ്കിലും അവരാരും ഈ ചിത്രം ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. പുതിയ ചിത്രത്തിന് നിര്‍മ്മാതാവിനെ കിട്ടാത്ത വിഷമത്തിലിരിക്കുന്നതിനിടയിലാണ് നയന്‍താരയെ കണ്ടുമുട്ടിയത്. 
 
പലരും ഒഴിവാക്കിയ ചിത്രത്തിന് വീണ്ടും ജീവന്‍ വെച്ചത് അങ്ങനെയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ചിത്രത്തിന്‍റെ കഥ കേട്ടയുടന്‍ തന്നെ താല്‍പര്യമില്ലെന്ന് തുറന്ന് പറഞ്ഞവര്‍ ഉണ്ടായിരുന്നു. എന്നാല്‍ നയന്‍താര കഥ കേട്ട് വെറും അഞ്ച് മിനിറ്റ് കൊണ്ട് സമ്മതം തന്നിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

International Men's Day 2025: പുരുഷന്‍മാര്‍ക്കായി ഒരു ദിനം

തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ മുറിയില്‍ കല്‍ക്കരി കത്തിച്ചു; മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം

സന്നിധാനത്ത് കേന്ദ്രസേനയെത്തി; ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയം

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

അടുത്ത ലേഖനം
Show comments