Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘നീ അത്ര വലിയ നടിയൊന്നുമായിട്ടില്ല‘ ഇനിയയോട് ഭാഗ്യരാജ്; സത്യമറിയാതെ ഒന്നും പറയരുതെന്ന് ഇനിയയുടെ മറുപടി

ഇനിയ അത്രവലിയ സ്റ്റാര്‍ അല്ല: ഭാഗ്യരാജ്

‘നീ അത്ര വലിയ നടിയൊന്നുമായിട്ടില്ല‘ ഇനിയയോട് ഭാഗ്യരാജ്; സത്യമറിയാതെ ഒന്നും പറയരുതെന്ന് ഇനിയയുടെ മറുപടി
, തിങ്കള്‍, 31 ജൂലൈ 2017 (13:45 IST)
സിനിമാതാരങ്ങള്‍ സിനിമയുറ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കാറില്ലെന്നത് പൊതുവെയുള്ള ആരോപണമാണ്. ഇപ്പോഴിതാ, തമിഴ് സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാതിരുന്ന മലയാളം നടി ഇനിയക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധാനും നടനുമായ ഭാഗ്യരാജ്.
 
പരിപാടിയില്‍ പരസ്യമായിട്ടായിരുന്നു ഭാഗ്യരാജിന്റെ പ്രതികരണം. പ്രൊമോഷണല്‍ ഇവന്റുകളില്‍ പങ്കെടുക്കുക എന്നത് ഓരോ ആര്‍ട്ടിസ്റ്റിന്റേയും ഉത്തരവാദിത്വമാണ്. ഇനിയ അത്ര വലിയ നടിയൊന്നുമായിട്ടില്ല , സ്റ്റാറുമല്ല. അങ്ങനെ ആകണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ ഇതുപോലെ ആവര്‍ത്തിക്കരുതെന്നാണ് ഭാഗ്യരാജ് കഴിഞ്ഞ ദിവസം പറഞ്ഞത്.
 
ഇപ്പോഴിതാ, ഭാഗ്യരാജിന്റെ ആരോപണങ്ങള്‍ക്ക് താരം മറുപടിയും നല്‍കിയിരിക്കുകയാണ്. ‘ഒരാളെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ആദ്യമത് ശരിയാണോയെന്ന് പരിശോധിക്കണമെന്ന് ഇനിയ പറയുന്നു. 
കാല്‍ക്കുഴയ്ക്ക് പുരുക്കേറ്റതിനെത്തുടര്‍ന്ന് ഡോക്ടര്‍ പത്ത് ദിവസത്തെ വിശ്രമം പറഞ്ഞിരുന്നു. മാത്രവുമല്ല ഒരു വാട്‌സാപ്പ് മെസേജ് അല്ലാതെ തന്നെ പരിപാടിയ്ക്ക് തന്നെ ആരും ക്ഷണിച്ചിരുന്നില്ലെന്നും ഇനിയ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുല്‍ഖറും നിവിന്‍ പോളിയുമൊന്നുമല്ല... ബിജു മേനോനാണ് താരം !