Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ബിരുദദാന ചടങ്ങില്‍ വരുമ്പോള്‍ ധരിക്കേണ്ട കറുത്തതൊപ്പിയും കോട്ടും അണിയാനുള്ള യോഗ്യത എനിക്കില്ല‘ - ഇരട്ട ഡോക്ടറേറ്റ് ലഭിച്ച സന്തോഷത്തിലും വിനീതനായി മമ്മൂട്ടി

എന്നെ ഡോക്ടറാക്കണമെന്നായിരുന്നു അച്ഛന്റെ മോഹം, ഇപ്പോഴിതാ ഇരട്ട് ഡോക്ടറേറ്റ് ലഭിച്ചു, അങ്ങനെ ഡോക്ടറായി - മമ്മൂട്ടി പറയുന്നു

‘ബിരുദദാന ചടങ്ങില്‍ വരുമ്പോള്‍ ധരിക്കേണ്ട കറുത്തതൊപ്പിയും കോട്ടും അണിയാനുള്ള യോഗ്യത എനിക്കില്ല‘ - ഇരട്ട ഡോക്ടറേറ്റ് ലഭിച്ച സന്തോഷത്തിലും വിനീതനായി മമ്മൂട്ടി
, ബുധന്‍, 16 ഓഗസ്റ്റ് 2017 (09:07 IST)
ചില മക്കള്‍ മാതാപിതാക്കളുടെ ആഗ്രഹം സാധിച്ച് കൊടുക്കുന്നവരാണ്. ചില മാതാപിതാക്കള്‍ മക്കളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് അവരെ വിടുന്നവരാണ്. ഇക്കാര്യത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നല്ലൊരു അച്ഛനും മകനുമാണ്. തന്റെ അച്ഛനെ കുറിച്ച് മമ്മൂട്ടി പറയുന്ന വീഡിയോ വൈറലാകുന്നു.
 
ബിരുദദാന ചടങ്ങിലെത്തിയ മമ്മൂട്ടി തന്റെ പഠനകാലത്തെ കുറിച്ചും അച്ഛന്റെ ആഗ്രഹത്തെ കുറിച്ചും വീഡിയോയില്‍ പറയുന്നുണ്ട്. ‘അച്ഛന് താന്‍ ഒരു ഡോക്ടറായി കാണണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍, അന്നത് സാധിച്ച് കൊടുക്കാന്‍ പറ്റിയില്ല, ഇപ്പോള്‍ രണ്ട് ഡോക്ടറേറ്റ് കിട്ടിയെന്നും അങ്ങനെ ഡോക്ടറായിരിക്കുകയാണെന്നും‘ മമ്മൂട്ടി ചടങ്ങില്‍ പറഞ്ഞു.
 
തേവര കോളേജിലെ പഠനകാലവും താരം ഓര്‍ത്തു. പഠിച്ചത് മലയാളം മീഡിയത്തില്‍ ആയിരുന്നു. അതിനാല്‍ പ്രീഡിഗ്രി കാലത്ത് പാഠങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഇംഗ്ലീഷില്‍ പരിഞ്ജാനവും ഇല്ലായിരുന്നു. ഒപ്പം തീവ്രമായ സിനിമാപ്രേമവും. അങ്ങനെ ഉഴപ്പി പ്രീഡിഗ്രിക്ക് തോറ്റു. അതോടെ തന്നെ ഡോക്ടറാക്കറണമെന്ന അച്ഛന്റെ മോഹം പൊലിഞ്ഞു.
 
എന്നാല്‍, ഇന്ന് കേരളയൂണിവേഴ്സിറ്റിയും കാലിക്കറ്റ്‌യൂണിവേഴ്സിറ്റിയും ഡോക്ടറേറ്റ് നൽകി ആദരിച്ചതോടെ ഡോക്ടറായി എന്നും താരം പറഞ്ഞു. മെഡിക്കല്‍ ബിരുദദാനചടങ്ങില്‍ വരുമ്പോള്‍ ധരിക്കേണ്ട കറുത്തതൊപ്പിയും കോട്ടും അണിയാനുള്ള യോഗ്യത തനിക്കില്ലെന്നും അതുകൊണ്ടാണ് അത് അണിയാതെ ഇരുന്നതെന്നും മമ്മൂട്ടി പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയെ കണ്ടവര്‍ പിന്നെ വേറെ ആരുടേയും പിറകേ ആരാധന മൂത്ത് അലയുകയില്ല: അനൂപ് മേനോന്‍