Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഭീമ’ വരുന്നു, തിരക്കഥ എം‌ടി പൂര്‍ത്തിയാക്കി, നായകന്‍ മോഹന്‍ലാലെന്ന് സൂചന!

ഭീമ വരുന്നു, നായകന്‍ മോഹന്‍ലാല്‍, തിരക്കഥ എം‌ടി!

Bheema
, ശനി, 4 ജൂണ്‍ 2016 (13:10 IST)
എം ടി വാസുദേവന്‍ നായര്‍ തന്‍റെ ഏറ്റവും പുതിയ തിരക്കഥ പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്. ‘ഭീമ’ എന്ന് പേരിട്ടിരിക്കുന്ന പ്രൊജക്ട് എംടിയുടെ മാസ്റ്റര്‍പീസായ രണ്ടാമൂഴത്തിന്‍റെ സിനിമാരൂപമാണ്.
 
മോഹന്‍ലാലാണ് ഈ ചിത്രത്തില്‍ ഭീമനായി എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രം ആരാണ് സംവിധാനം ചെയ്യുക എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്.
 
ഈ സിനിമ ഹരിഹരന്‍ ചെയ്യാന്‍ ആലോചിച്ചതാണ്. എന്നാല്‍ വലിയ ബജറ്റ് വേണ്ടിവരുമെന്നതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഈ സിനിമ സംവിധാനം ചെയ്യുമെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.
 
ബാഹുബലിയൊക്കെ വന്‍ വിജയം നേടിയ പശ്ചാത്തലത്തിലാണ് മലയാളത്തില്‍ ‘ഭീമ’ ഒരുങ്ങുന്നത്. 100 കോടിയോളം ബജറ്റ് വേണ്ടിവരുന്ന പ്രൊജക്ടാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീകൃഷ്ണന്‍റെ കഥ പറയുന്ന സ്യമന്തകവും മഹാഭാരതകഥ പറയുന്ന കര്‍ണനും മലയാളത്തില്‍ സമാന്തരമായി ഒരുങ്ങുന്ന രണ്ട് ബിഗ് ബജറ്റ് പ്രൊജക്ടുകളാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ വിവാദ ഫോട്ടോ ഹേമമാലിനി പി‌ൻവലിച്ചു