Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘മമ്മൂട്ടിയുടെ മകളാവുക എന്നത് ചെറിയ കാര്യമല്ല’ - ദേശീയ പുരസ്കാര ജേതാവ് പറയുന്നു

പേരന്‍പ് വരട്ടെ... മമ്മൂട്ടി വിസ്മയം കാണാം!

സാധന
, വ്യാഴം, 17 ഓഗസ്റ്റ് 2017 (08:00 IST)
റാം സംവിധാനം ചെയ്യുന്ന പേരന്‍പ് എന്ന ചിത്രമാണ് മെഗാസ്റ്റാര്‍ മമ്മൂറ്റിയുടെതായി റിലീസ് ചെയ്യാനുള്ള അടുത്ത പടം. ചിത്രത്തിന്റെ വര്‍ക്കുകള്‍ ഒക്കെ ഏതാണ്ട് പൂര്‍ത്തിയായിരിക്കുകയാണ്. മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച സാധനയാണ് മെഗാസ്റ്റാറിന്റെ ഒപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അച്ഛന്‍ - മകള്‍ ബന്ധത്തെ കുറിച്ചാണ് ചിത്രം പറയുന്നത്.
 
മമ്മൂട്ടി സാറിന്റെ മകളായി അഭിനയിക്കുക എന്നത് തന്നെ സംബന്ധിച്ച് വലിയ കാര്യമാണെന്ന് സാധന പറയുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം ഏറ്റവും മികച്ചതായിരുന്നു എന്നും നടി പറഞ്ഞു. റാം സംവിധാനം ചെയ്ത തങ്കമീങ്കള്‍ എന്ന ചിത്രത്തിലൂടെയാണ് സാധന സിനിമയിലേക്കെത്തുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടുമൊരു റാം ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ് സാധന തിരിച്ചെത്തുന്നത്.  
 
ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി കഴിഞ്ഞു. പക്കാ ഫാമിലി എന്റര്‍ടെയന്ന്‌മെന്റാണ് ചിത്രമെന്നാണ് കേള്‍ക്കുന്നത്. അഞ്ജലിലും പേരന്‍പില്‍ അഭിനയിക്കുന്നുണ്ട്. പേരന്‍പിലൂടെ സുരാജ് വെഞ്ഞാറമ്മൂട് തമിഴിലേക്ക് അരങ്ങേറുകയാണ്. ദേശീയ പുരസ്‌കാര നേട്ടത്തിന് ശേഷം സുരാജ് ഗൗരവമുള്ള വേഷങ്ങളിലേക്ക് കൂടി ചുവടു മാറ്റുന്നതിന്റെ ഭാഗമാണ് അദ്ദേഹത്തിന്റെ തമിഴിലേക്കുള്ള രംഗപ്രവേശവും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാമലീല ഇപ്പോള്‍ ഇറങ്ങിയാല്‍ ഹിറ്റാകുമോ? ഇല്ലെങ്കില്‍ ഇനിയെന്ന് റിലീസ് ചെയ്യണം? - ദിലീപ് ചിത്രത്തേക്കുറിച്ച് കടുത്ത ആശയക്കുഴപ്പം!