Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ശാരദാംബരം’ ചിട്ടപ്പെടുത്തിയത് ഏത് രാഗത്തില്‍? സംവിധായകന്‍ വിമല്‍ പറയട്ടെ - രമേശ് നാരായണന്‍ വെല്ലുവിളിക്കുന്നു; ‘മൊയ്തീന്‍’ വിവാദം അവസാനിക്കുന്നില്ല!

‘മൊയ്ദീന്‍’ വിവാദം അടങ്ങുന്നില്ല!

‘ശാരദാംബരം’ ചിട്ടപ്പെടുത്തിയത് ഏത് രാഗത്തില്‍? സംവിധായകന്‍ വിമല്‍ പറയട്ടെ - രമേശ് നാരായണന്‍ വെല്ലുവിളിക്കുന്നു; ‘മൊയ്തീന്‍’ വിവാദം അവസാനിക്കുന്നില്ല!
, ചൊവ്വ, 12 ഏപ്രില്‍ 2016 (16:50 IST)
എന്ന് നിന്‍റെ മൊയ്തീന്‍ എന്ന സിനിമയില്‍ രമേശ് നാരായണന്‍ ഈണമിട്ട ‘ശാരദാംബരം’ എന്ന ഗാനം ഏറെ പ്രശസ്തമാണ്. ആ ഗാനത്തിന് രമേശ് നാരായണന് സംസ്ഥാന പുരസ്കാരവും ലഭിച്ചു. എന്നാല്‍ ദേശീയ അവാര്‍ഡ് വന്നപ്പോള്‍ അതേ ചിത്രത്തിലെ മറ്റ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ എം ജയചന്ദ്രനാണ് പുരസ്കാരം കിട്ടിയത്.
 
ശാരദാംബരം എന്ന പാട്ടിന്‍റെ പിറവിയെക്കുറിച്ചും ഏറെ വിവാദങ്ങളുണ്ടായി. തനിക്കിഷ്ടപ്പെട്ട താളത്തിലാണ് രമേശ് നാരായണന്‍ ആ പാട്ട് ചെയ്തതെന്ന് വിമല്‍ പറഞ്ഞിരുന്നു. രമേശ് നാരായണന്‍ ആദ്യമിട്ട ഈണം തനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ലെന്നും വിമല്‍ വ്യക്തമാക്കിയിരുന്നു.
 
ഇതിനെല്ലാം മറുപടിയുമായി ഇപ്പോള്‍ രമേശ് നാരായണന്‍ എത്തിയിരിക്കുകയാണ്. “സംഗീതപ്രേമികളായ എത്രയോ മലയാളികള്‍ ശാരദാംബരം ഏറ്റുപാടി. ചങ്ങമ്പുഴയുടേതാണ് അതിന്‍റെ പദസമ്പത്ത്. ഇപ്പോള്‍ സിനിമയുടെ സംവിധായകന്‍ ആര്‍ എസ് വിമല്‍ പറയുന്നത് ആ പാട്ടുണ്ടാക്കിയത് താനാണെന്നാണ്. അങ്ങനെ പറയാന്‍ വിമലിന് പാട്ടിനെക്കുറിച്ച് അത്ര വലിയ താളബോധമുണ്ടോ? എങ്കില്‍ വിമല്‍ പറയട്ടെ, ആ പാട്ട് ഏത് രാഗത്തില്‍ ചിട്ടപ്പെടുത്തിയതാണെന്ന്” - നാനയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ രമേശ് നാരായണന്‍ ചോദിക്കുന്നു.
 
“പ്രിയമുള്ളവളേ എന്ന് തുടങ്ങുന്ന ഒരു പാട്ട് ഞാന്‍ ഈ ചിത്രത്തിനായി ചിട്ടപ്പെടുത്തിയിരുന്നു. ആ പാട്ട് ഞാന്‍ അയച്ചുകൊടുത്തിട്ട് അത് കേട്ടതിന് ശേഷം വിമല്‍ എന്നെ വിളിച്ചിട്ടുപറഞ്ഞു - ‘വളരെ ഹൃദയസ്പര്‍ശിയായ ഒരു പാട്ടാണ് രമേശ്ജി അത്. ആ പാട്ട് കേട്ടിട്ട് എന്‍റെ ഭാര്യ ഇവിടെ കരഞ്ഞുകൊണ്ടിരിക്കുകയാണ്. അത്രമാത്രം ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഒരു പാട്ടാണത്’. അതും പിന്നീട് ഒഴിവാക്കി. ദാസേട്ടന്‍റെ പാട്ടും ഒഴിവാക്കി. ഈ പാട്ടുകള്‍ ഒഴിവാക്കേണ്ടിവരുമെന്ന് വിമലിന് എന്നോട് ഒരുവാക്ക് പറയാമായിരുന്നു. അതൊരു സാമാന്യ മര്യാദയും കൂടിയായിരുന്നു” - രമേശ് നാരായണന്‍ പറയുന്നു.

Share this Story:

Follow Webdunia malayalam