Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു കൊലയാളി തക്കം പാര്‍ത്തിരിക്കുന്നു, അയാളെ വേട്ടയാടാന്‍ പ്രണവ് മോഹന്‍ലാല്‍ !

ഒരു കൊലയാളി തക്കം പാര്‍ത്തിരിക്കുന്നു, അയാളെ വേട്ടയാടാന്‍ പ്രണവ് മോഹന്‍ലാല്‍ !
, വ്യാഴം, 16 മാര്‍ച്ച് 2017 (17:56 IST)
ഒരു കൊലയാളി. സീരിയല്‍ കില്ലര്‍. അയാളെ വേട്ടയാടിപ്പിടിക്കാന്‍ ഒരു യുവാവ്. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ജീത്തു ജോസഫ് ചിത്രത്തിന്‍റെ കഥ ഈ രീതിയിലാണ് പുരോഗമിക്കുന്നതെന്ന് സൂചന. കൊലയാളിക്ക് പിന്നാലെ സഞ്ചരിക്കുന്ന യുവാവായാണ് പ്രണവ് വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
മെമ്മറീസിന്‍റെ ജോണറില്‍ പെട്ട ഒരു ചിത്രമായിരിക്കും ഇത്. ഏറെ പ്രത്യേകതകള്‍ ഒളിഞ്ഞിരിക്കുന്ന സിനിമയില്‍ പ്രണവിന്‍റെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളായിരിക്കും ഹൈലൈറ്റെന്നും സൂചനയുണ്ട്.
 
വളരെ സമയമെടുത്താണ് ജീത്തു ജോസഫ് ഈ സിനിമയ്ക്ക് തിരക്കഥ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. ലൈഫ് ഓഫ് ജോസൂട്ടി, ഊഴം എന്നീ സിനിമകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതിരുന്നതിനാല്‍ ഈ സിനിമ ജീത്തുവിനും നിര്‍ണായകമാണ്. മാത്രമല്ല, നായകനായി പ്രണവിന്‍റെ ലോഞ്ചിംഗ് നടക്കുന്നു എന്നതും ജീത്തുവിന് സമ്മര്‍ദ്ദമേറ്റുന്നുണ്ട്.
 
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് പ്രണവ് - ജീത്തു ജോസഫ് ചിത്രം നിര്‍മ്മിക്കുന്നത്. 10 കോടിക്കുമേല്‍ ബജറ്റുള്ള ഒരു സിനിമയായിരിക്കും ഇത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊളപ്പുള്ളി അപ്പനെ മമ്മൂട്ടി വരച്ചവരയില്‍ നിര്‍ത്തിയേനേ, മോഹന്‍ലാല്‍ ഇടപെട്ടിരുന്നില്ലെങ്കില്‍ !