Select Your Language

Notifications

webdunia
webdunia
webdunia
webdunia

കബാലി അത്ഭുതം! അമേരിക്കയില്‍ പ്രിവ്യൂ ഷോ, നേരിട്ട് കണ്ട് രജനി !

കബാലി കാണാന്‍ മകളുമൊത്ത് രജനിയെത്തി!

കബാലി അത്ഭുതം! അമേരിക്കയില്‍ പ്രിവ്യൂ ഷോ, നേരിട്ട് കണ്ട് രജനി !
, വ്യാഴം, 21 ജൂലൈ 2016 (12:43 IST)
കബാലി വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുകയാണ്. ലോകമെങ്ങുമുള്ള രജനി ആരാധകര്‍ കബാലി ആദ്യ ഷോ തന്നെ കാണാനായി രംഗത്തുണ്ട്. ഇതോടെ ടിക്കറ്റ് വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡാണ് കബാലി സൃഷ്ടിച്ചിരിക്കുന്നത്. മുന്‍‌കൂര്‍ ബുക്കിംഗിലൂടെ മാത്രം കബാലി 100 കോടി കളക്ഷന്‍ നേടുമെന്നാണ് ട്രേഡ് വിദഗ്ധര്‍ പറയുന്നത്.
 
അതേസമയം കബാലിയുടെ പ്രിവ്യൂ ഷോ അമേരിക്കയില്‍ നടത്തി. രജനികാന്തും മകളും ചിത്രം കാണാന്‍ എത്തിയിരുന്നു. ചിത്രം കണ്ടവരെല്ലാം ഇതുവരെയുള്ള രജനിച്ചിത്രങ്ങള്‍ക്കും മേലെ എന്നാണ് അഭിപ്രായം അറിയിച്ചിരിക്കുന്നത്.
webdunia
 
മലേഷ്യയിലെ അധോലോക രാജാവ് കബാലീശ്വരന്‍ ചെന്നൈയിലെത്തുന്നതാണ് ഒറ്റവരിയില്‍ പറഞ്ഞാല്‍ കബാലിയുടെ പ്രമേയം. പാ രഞ്ജിത് സംവിധാനം ചെയ്തിരിക്കുന്ന സിനിമ ആദ്യ രണ്ടുദിനങ്ങള്‍ കൊണ്ടുതന്നെ അഞ്ഞൂറുകോടിക്ക് മേല്‍ കളക്ഷന്‍ നേടുമെന്നാണ് റിപ്പോര്‍ട്ട്. 
 
വിതരണാവകാശം വിറ്റതിലൂടെ ചിത്രം ഇതിനോടകം 250 കോടിയോളം കളക്ഷന്‍ നേടിക്കഴിഞ്ഞു. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് കബാലി നിര്‍മ്മിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കബാലി' തേരോട്ടം തുടങ്ങാൻ മണിക്കൂറുകൾ മാത്രം; തലൈവരുടെ മാസ് എൻട്രി ഇന്റർനെറ്റിൽ പ്രചരിക്കുന്നു