Webdunia - Bharat's app for daily news and videos

Install App

കാര്യങ്ങള്‍ മാറിമറിഞ്ഞു, സിബിഐ തുടങ്ങുന്നു‍; കെ മധുവും എസ് എന്‍ ‌സ്വാമിയും മമ്മൂട്ടിയുമായി ചര്‍ച്ച നടത്തി - വീഡിയോ കാണാം

എ കെ ജെ അയ്യര്‍
വെള്ളി, 29 നവം‌ബര്‍ 2019 (19:53 IST)
സേതുരാമയ്യര്‍ വീണ്ടും അവതരിക്കാന്‍ പോകുന്നു. അതും എത്രയും പെട്ടെന്നുതന്നെ. സംവിധായകന്‍ കെ മധുവും തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയും മമ്മൂട്ടിയുമായി അടിയന്തിര ചര്‍ച്ച നടത്തി. ‘വണ്‍’ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു ഈ അപ്രതീക്ഷിത കൂടിക്കാഴ്ച.
 
സി ബി ഐ സീരീസിന്‍റെ അഞ്ചാം ഭാഗം ഉടന്‍ തന്നെ ആരംഭിക്കാമെന്ന നിലപാടിലാണ് മമ്മൂട്ടി. അടുത്ത വര്‍ഷം ആദ്യം തന്നെ ചിത്രീകരണം തുടങ്ങിയേക്കും. സി ബി ഐയും സത്യന്‍ അന്തിക്കാടിന്‍റെ സിനിമയും ഒരേ സമയം തന്നെ ചിത്രീകരിക്കുന്നതില്‍ കുഴപ്പമില്ല എന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെന്നാണ് സൂചന. 
 
തിരുവനന്തപുരത്ത് ‘വണ്‍’ ചിത്രീകരണം പുരോഗമിക്കുകയാണ്. മമ്മൂട്ടിയുടെയും രഞ്ജിത്തിന്‍റെ(സംവിധായകന്‍)യും കോമ്പിനേഷന്‍ സീനുകളാണ് ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. രഞ്ജിത്ത് ഈ ചിത്രത്തില്‍ ഒരു അഭിഭാഷകന്‍റെ റോളിലാണ് എത്തുന്നത്.
 
ലൊക്കേഷനിലെത്തിയ എസ് എന്‍ സ്വാമിയും കെ മധുവും മമ്മൂട്ടിയുമായി മണിക്കൂറുകളോളം ചര്‍ച്ച നടത്തി. സി ബി ഐയുടെ ക്ലൈമാക്‍സ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു എന്നാണ് മനസിലാകുന്നത്. ബാസ്‌കറ്റ് കില്ലിംഗ് എന്ന പുതിയ കൊലപാതക രീതിയാണ് സ്വാമി സി ബി ഐയുടെ പുതിയ പതിപ്പില്‍ പരീക്ഷിക്കുന്നത്. അതിന്‍റെ വിവിധ വശങ്ങളും ചര്‍ച്ചയില്‍ കടന്നുവന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
മമ്മൂട്ടിയുടെ ബ്രഹ്‌മാണ്ഡ ചിത്രമായ മാമാങ്കം ഈ മാസം 12ന് റിലീസാകുകയാണ്. ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംവിധായകന്‍ എം പത്മകുമാറും നിര്‍മ്മാതാവ് വേണു കുന്നപ്പള്ളിയും വണ്ണിന്‍റെ ലൊക്കേഷനില്‍ എത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൈബ്രിഡ് കഞ്ചാവ് കേസ്: ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി നടന്‍ ശ്രീനാഥ് ഭാസി പിന്‍വലിച്ചു

കേരള പോലീസിന്റെ ഡിഡാഡ് പദ്ധതി: ഡിജിറ്റല്‍ ചങ്ങലയില്‍നിന്നു രക്ഷപ്പെട്ടത് 775 കുട്ടികള്‍

ലോകത്തെവിടെ നിന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം; കെ സ്മാര്‍ട്ടില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 21344 വിവാഹങ്ങള്‍

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച സംഭവം: കര്‍ശന നടപടിയെന്ന് ദേവസ്വം ബോര്‍ഡ്

തൃശൂര്‍ക്കാര്‍ക്ക് പറ്റിയ അബദ്ധം; സുരേഷ് ഗോപിയെ ട്രോളി ഗണേഷ് കുമാര്‍

അടുത്ത ലേഖനം
Show comments