ഡെന്നിസ് ജോസഫ് മാറിനില്‍ക്കും, രണ്‍ജി പണിക്കര്‍ എഴുതും - രോഷാകുലനായി മമ്മൂട്ടി വീണ്ടും!
രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ വീണ്ടും മമ്മൂട്ടി
മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമകളില്‍ ഒന്നായ കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം വരുന്നു. ടി എസ് സുരേഷ്ബാബു തന്നെയായിരിക്കും ചിത്രം സംവിധാനം ചെയ്യുക. കുഞ്ഞച്ചന്‍ എന്ന മാസ് കഥാപാത്രമായി മമ്മൂട്ടി വീണ്ടും വരുന്ന സിനിമയുടെ തിരക്കഥ രണ്‍ജി പണിക്കരായിരിക്കും.
കോട്ടയം കുഞ്ഞച്ചന് തിരക്കഥയെഴുതിയത് ഡെന്നീസ് ജോസഫായിരുന്നു. രണ്ടാം ഭാഗം വരുമ്പോള്‍ ടി എസ് സുരേഷ്ബാബുവിന് എല്ലാ പിന്തുണയും നല്‍കി ഡെന്നീസ് ജോസഫ് ഉണ്ടാകും. എന്നാല്‍ തിരക്കഥ രണ്‍ജി പണിക്കര്‍ എഴുതട്ടെ എന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചവരില്‍ ഒരാള്‍ ഡെന്നീസ് ആണെന്നും കേള്‍ക്കുന്നു.
കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും കോട്ടയം കുഞ്ഞച്ചന്‍ 2. മമ്മൂട്ടിയുടെ അച്ചായന്‍ വേഷങ്ങളില്‍ ഏറ്റവും തലപ്പൊക്കമുള്ള അച്ചായനെ വീണ്ടും അവതരിപ്പിക്കുമ്പോള്‍ രണ്‍ജി പണിക്കരുടെ തീ പാറുന്ന ഡയലോഗുകള്‍ സിനിമയുടെ മൂര്‍ച്ച കൂട്ടും.
തോപ്പില്‍ ജോപ്പന്‍റെ അസാധാരണ വിജയമാണ് കോട്ടയം കുഞ്ഞച്ചനെ വീണ്ടും അവതരിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നില്‍ എന്നാണ് വിവരം. എന്തായാലും ചങ്കൂറ്റത്തിന്‍റെ അവസാന വാക്കായ കുഞ്ഞച്ചന്‍ വീണ്ടും വരുമ്പോള്‍ മലയാളത്തിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ന്നടിയുമെന്ന കാര്യത്തില്‍ സംശയമില്ല.