പൃഥ്വിരാജിന്‍റെ കര്‍ണന്‍റെ നിര്‍മ്മാതാവ് ഇനി മമ്മൂട്ടിച്ചിത്രത്തിനൊപ്പം, കോടികള്‍ ചെലവിട്ട് ‘മാമാങ്കം’; കര്‍ണന്‍ എവിടെ?

Webdunia
തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (20:49 IST)
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് ‘മാമാങ്കം’ എന്ന് പേരിട്ടു. പതിനേഴാം നൂറ്റാണ്ടില്‍ നടന്ന ചാവേര്‍ പോരാട്ടത്തിന്‍റെ കഥയാണ് ഈ സിനിമ പറയുന്നത്.
 
നവാഗതനായ സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ 12 വര്‍ഷമായി ഈ സിനിമയുടെ തിരക്കഥാ രചനയിലായിരുന്നു സജീവ്.
 
പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ‘കര്‍ണന്‍’ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. മാമാങ്കത്തിന്‍റെ ബജറ്റ് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ഒന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ഈ സിനിമയ്ക്ക് അമ്പതുകോടിക്ക് മേല്‍ ബജറ്റുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
മാമാങ്കം നിര്‍മ്മിക്കുന്നതിന്‍റെ ആദ്യവിവരങ്ങള്‍ വരുന്ന വേളയിലും വേണു കുന്നപ്പള്ളിയുടെ ‘കര്‍ണന്‍’ സംബന്ധിച്ച അവ്യക്തത തുടരുകയാണ്. ആ സിനിമയുടെ പുതിയ വിവരങ്ങള്‍ ആര്‍ എസ് വിമലോ പൃഥ്വിരാജോ വെളിപ്പെടുത്തിയിട്ടില്ല.
 
മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടാണ് മാമാങ്കം. അന്താരാഷ്ട്ര തലത്തിലുള്ള പ്രശസ്തരായ സാങ്കേതിക വിദഗ്ധരാണ് മാമാങ്കത്തിനൊപ്പം സഹകരിക്കുന്നത്. ഇന്ത്യയിലെ എല്ലാ ഭാഷകളില്‍ നിന്നുമുള്ള താരങ്ങള്‍ ചിത്രത്തിലുണ്ടാകും.
 
നേരത്തേ, ‘മാമാങ്കം’ എന്ന ടൈറ്റിലില്‍ നവോദയയുടെ ഒരു സിനിമ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. വള്ളുവനാട്ടിലെ പോരാളികളുടെ പോരാട്ടത്തിന്‍റെ കഥ പറയുന്ന മാമാങ്കം മലയാള സിനിമയെയും അടുത്ത തലത്തിലേക്ക് ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേരില്ല; കോണ്‍ഗ്രസിന്റെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിക്കു മത്സരിക്കാനാവില്ല

തൃശൂര്‍ കോണ്‍ഗ്രസിലും പൊട്ടിത്തെറി; സിറ്റിങ് കൗണ്‍സിലര്‍ എല്‍ഡിഎഫില്‍ ചേര്‍ന്നു

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിയന്ത്രിക്കുന്നതിനുള്ള കരട് ബില്‍ തയ്യാറാക്കാന്‍ കേരള സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയമിച്ചു

'ഭാര്യക്ക് എന്നെക്കാള്‍ ഇഷ്ടം തെരുവ് നായ്ക്കളെയാണ്': മൃഗസംരക്ഷണ പ്രവര്‍ത്തകയായ ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്

ശബരിമല സ്വര്‍ണ്ണക്കൊള്ള: സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു

അടുത്ത ലേഖനം
Show comments